ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കാൻ ഇനി ഞാൻ ആഗ്രഹിയ്ക്കുന്നില്ല; കല്യാണി പ്രിയദർശൻ

1247

തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയായ യുവനടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കൂടിയാണ് കല്യാണി. തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ കല്യാണി ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തിയത്.

അതേ സമയം കല്യാണി പ്രിയദർശനെ സംബന്ധിച്ചിടത്തോളം മരക്കാർ അറബിക്കടലിന്റെ സിംഹം ഒരു സ്പെഷ്യൽ ചിത്രമാണ്. അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദ്യമായിട്ടാണ് കല്യാണി അഭിനയിക്കുന്നത്.

Advertisements

ഡിസംബർ 2 ന് റിലീസായ ചിത്രം തകർപ്പൻ വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. അതേ സമയം ഇനി ഇതുപോലൊരു ചിത്രത്തിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് കല്യാണി പറയുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം അച്ഛനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവവും താരം പങ്കുവെയ്ക്കുന്നുണ്ട്.

Also Read
ഭാര്യ ലിയയുമായി 14 വയസിന്റെ വ്യത്യാസമുണ്ട്, ഒരു വർഷത്തോളം ലിവിങ് ടുഗദർ ആയിരുന്നു; തുറന്നു പറഞ്ഞ് ഭീമന്റെ വഴിയിലെ ‘കൊസ്തേപ്പ്’ ജിനു ജോസഫ്

അച്ഛന്റെ സിനിമയിൽ അഭിനയിക്കുന്നവരെയെല്ലാം ഞാൻ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്. എന്നാൽ അച്ഛനെ സംബന്ധിച്ച് ഞാൻ, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല.

അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷർ താങ്ങാൻ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്.
മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റിൽ നൽകിയില്ല എങ്കിലും അച്ഛനും വളരെ അധികം നേർവസ് ആയിരുന്നു.

അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോൾ അയാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു, കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയൻ സർ ആരും കാണാതെ പ്രാർത്ഥിയ്ക്കുന്നത് കണ്ടത്.

അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയിൽ അത് പെട്ടത് എന്ന്. സത്യത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും സമ്മർദ്ദവും പേടിയും ഉണ്ടായിരുന്നു എന്നും കല്യാണി പറയുന്നു.

Also Read
ഞങ്ങളുടെ പ്രണയ കഥ പറഞ്ഞാൽ തീരില്ല, ഭാര്യ ആശയെ കുറിച്ചും പ്രണയവിവഹത്തെ കുറിച്ചും നടൻ ഡോക്ടർ ഷാജു

Advertisement