തടിയൊക്കെ കുറഞ്ഞു, ഇപ്പോൾ നിങ്ങളെ കാണാൻ വളരെ ഹോട്ട് ആണെന്ന് പ്രിയമാണിയോട് അല്ലു അർജുൻ, നാണിച്ച് താരം

157

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാ മണി. 2003 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർനടിയായി മാറിയ താരമാണ് പ്രിയാ മണി. സിനിമയിലെത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി. തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയപ്രാധാന്യമുളള വേഷങ്ങൾക്ക് ഒപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിന യരംഗത്ത് സജീവമാണ്.

Advertisements

എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വർഷങ്ങളിൽ ആറ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി.

Also Read
വെള്ളമടിക്കുന്ന വീഡിയോ കണ്ടിട്ടാണ് എന്നെ സെലക്ട് ചെയ്തത്, യുട്യൂബർ ആയ താൻ സിനിമയിൽ എത്തിയതിനെ കുറിച്ച് ശ്രുതി സത്യൻ

പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെആദ്യ മലയാള ചിത്രം. പിന്നീട് താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയെല്ലാം നായികയായി പ്രിയാമണി അഭിനയിച്ചു.

മലയാളം റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യമായ പ്രിയാണി ഇപ്പോൾ വെബ് സിരിസുകളിലും തിളങ്ങുകയാണ്. അതേ സമയം ഇപ്പോഴിതാ ഒരു വേദിയിൽ വച്ച് പ്രിയാമണിയെ കുറിച്ച് അല്ലു അർജുൻ പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാവുന്നത്. പ്രശസ്ത തെലുങ്കു ഡാൻസ് റിയാലിറ്റി ഷോ ആയ ദി യുടെ ജഡ്ജ് ആണ് പ്രിയാമണി. കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ ആണ് ഇതിൽ അതിഥിയായി എത്തിയത്.

ഇതിനിടയിൽ താൻ സജീവമായ സമയത്ത് അല്ലു അർജുനും ആയി അഭിനയിക്കാൻ പറ്റാത്തതിലുള്ള വിഷമം പ്രിയാമണി തുറന്നു പറയുകയും ചെയ്തു. ഇതിന് അല്ലു അർജുന്റേ മറുപടി ഏറെ ശ്രദ്ധ നേടി. നമ്മൾ ഇതുവരെ ഒരുമിച്ച് വർക്ക് ചെയ്തില്ല എന്ന് കരുതി ഇനി അങ്ങോട്ട് ചെയ്യില്ല എന്ന് ഉറപ്പിക്കേണ്ട.

നിങ്ങൾ നന്നായി ഭാരമൊക്കെ കുറച്ചു. ഇപ്പോൾ കാണാൻ വളരെ ഹോട്ട് ആണ്. അതിനാൽ തന്നെ ആ സാധ്യത എപ്പോഴുമുണ്ട് എന്നായിരുന്നു അല്ലു അർജിൻ പറഞ്ഞത്. ഇതിനു പിന്നാലെ പ്രിയാമണിയുടെ മുഖത്തെ ഭാവങ്ങളാണ് ശ്രദ്ധപിടിച്ചു പറ്റിയത്.

Also Read
രാത്രി റൂമിന്റെ മുന്നിൽ വന്ന് ഒന്ന് പുറത്തേക്കിറങ്ങാമോ എനിക്കൊരു ഉമ്മ തരാമോ എന്ന് അയാൾ ചോദിച്ചു: സീരിയൽ ലൊക്കേഷനിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗൗരി കൃഷ്ണ

അല്ലു അർജുൻ പറഞ്ഞു തീർത്തപ്പോൾ നാണം വരുന്ന പ്രിയാമണിയെ ആണ് സ്‌ക്രീനിൽ കണ്ടത്.
ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ ഏറെ വൈറലാവുകയാണ്. ഉടൻതന്നെ ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകർ പറയുന്നത്.

Advertisement