സിനിമാ രംഗത്ത് ആദ്യ ചിത്രത്തിലൂടെ തന്നെ പല പുതിയ നായികമാരും താരമായി മാറാറുണ്ട്. എന്നാൽ ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം സ്‌ക്രീനിൽ നിന്നും കാണാതായ നിരവധി നായികമാരും മലയാള സിനിമാരംഗത്ത് ഉണ്ടായിട്ടുണ്ട്.
പലപ്പോഴും അന്യഭാഷാ താരങ്ങളാണ് ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ച ശേഷം സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷയാകുന്നത്. വർഷങ്ങൾക്ക് ശേഷം ഈ നായികമാരെ കണ്ടെത്താറുമുണ്ട് ആരാധകർ. ജനപ്രിയ നായകൻ ദിലീപിന്റേയും കുഞ്ചാക്ക ബോബന്റേയും നായികയായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രിയാണ് സുലേഘ എന്ന തേജാലി ഖാനേക്കർ.
മീനത്തിൽ താലികെട്ട്, ചന്ദാമാമ ഈ രണ്ട് സിനിമകളിലായിരുന്നു താരം വേഷമിട്ടത്. 1998 ൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ടിലെ മാലതി, 1999ൽ പുറത്തിറങ്ങിയ ചന്ദാമാമയിലെ മായ, രണ്ടേ രണ്ട് സിനിമകളിൽ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ. പക്ഷേ രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി.
തേജലി ഘനേക്കർ എന്നാണ് യഥാർത്ഥ പേര്. സിനിമയിൽ എത്തിയപ്പോൾ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളിൽ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകർ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് സിനിമാ ഗ്രൂപ്പുകളിൽ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ എത്തിയിരുന്നു. സുലേഖ കുടുംബത്തോടൊപ്പം ഇപ്പോൾ സിങ്കപ്പൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട് മെഗ് നോട്ട്‌സ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഭക്ഷണക്കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും ഒക്കെയാണ് വിവരങ്ങളെത്തിയത്.
ഇപ്പോൾ തന്റെ വിശേഷങ്ങൾ മാതൃഭൂമിയോട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സുലേഖ. 20 വർഷമായി തേജോലി മലയാളത്തിൽ നിന്നും അപ്രത്യക്ഷയായിട്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം നാലര വർഷത്തോളം മുംബൈയിലെ ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലി ചെയ്തുവെന്ന് താരം പറയുന്നു.
വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്. ബാങ്കിങ് മേഖലയിൽ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പിന്നീട് ജേണലിസത്തിൽ പിജി ചെയ്തിരുന്നു. നാല് വർഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്. രണ്ട് മക്കളുണ്ട് താരത്തിന് മൃൺമയിയും വേദാന്തും.
ടെലിവിഷനിൽ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജോലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തെന്നിന്ത്യൻ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചത്.
അന്യഭാഷാ താരമായിരുന്നുവെങ്കിലും ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകർ താരത്തിന് നൽകിയത്. കുടുംബസമേതമായി സിംഗപ്പൂരിലാണ് താരം ഇപ്പോൾ. മീനത്തിൽ താലികെട്ടും ചന്ദാമാമയുമടക്കം രണ്ട് മലയാള സിനിമകളിലാണ് താരം അഭിനയിച്ചത്. ദിലീപേട്ടനും കുഞ്ചാക്കോ ബോബനുമായിരുന്നു ഈ ചിത്രങ്ങളിൽ നായകൻമാരായെത്തിയത്.
ഇരുവരും അഭിനയത്തിൽ എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. ഇത്രയും സീനിയറായ താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനായത് വളരെ വലിയൊരു അനുഭവമായിരുന്നു. ചിത്രീകരണ സമയത്ത് ഞാൻ മലയാളം പഠിച്ചിരുന്നു. ആ ഓർമകളൊക്കെ ഏറെ മധുരിക്കുന്നതാണെന്നും താരം വ്യക്തമാക്കുന്നു.