കുടുംബവിളക്ക് സീരിയലിലേക്ക് ഇനി താൻ തിരികെ വരില്ലെന്ന് ‘ശീതൾ’ നടി പാർവതി വിജയ്

7531

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നേടി മുന്നേറികൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. മികച്ച പ്രേക്ഷക പിന്തുണയാണ് ഈ സീരിയലിന് ലഭിക്കുന്നത്. ഒരു കുടുംബവുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങൾ ആണ് പരമ്പരയുടെ പ്രമേയം.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ തന്മാത്ര എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ മീര വാസുദേവ് ആണ് ചിത്രത്തിൽ സുമിത്രയെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബവിളക്കിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാർവതി വിജയ് ആയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി വിജയ്.

Advertisements

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ നടി കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ഏറെ താരം ഏറെ ശ്രദ്ധേയമായി. സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയിരിക്കുകയാണ് പാർവതി.

ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷത്തെക്കുറിച്ചു ചോദിച്ചപ്പോൾ തന്റെ വിവാഹം ആയിരുന്നു അതെന്ന് പാർവതി മറുപടി നൽകി. താൻ ബിബിഎ ബിരുദധാരി ആണെന്നും പഠനം തുടരാൻ ആഗ്രഹം ഉണ്ടെന്നും നടി പറയുന്നു. ഞങ്ങൾ ശീതളിനെ മിസ് ചെയ്യുന്നു, കുടുംബവിളക്കിലേക്ക് മടങ്ങിയെത്താമോ എന്ന ചോദ്യത്തിന് ഇനി കുടുംബവിളക്കിലേക്ക് മടങ്ങി എത്തില്ല എന്നാണ് പാർവതി നൽകിയ മറുപടി.

പ്രണയവിവാഹം ആയിരുന്നല്ലോ ആരാണ് ആദ്യമായി പ്രൊപ്പോസ് ചെയ്തത് എന്ന ചോദ്യത്തിന് അരുൺ ആയിരുന്നു എന്ന് പാർവതി പറയുന്നു. എത്ര വയസ്സാണ് പ്രായം എന്ന് ചോദിക്കുമ്പോൾ തനിക്ക് 21 ആണെന്നും അരുണിന് 27 വയസ്സ് ആണെന്നും താരം അറിയിച്ചു. നടി മൃദുല വിജയിയുടെ സഹോദരി കൂടിയാണ് പാർവതി.

കുടുംബവിളക്ക് സീരിയലിലെ തന്നെ ക്യാമറമാൻ ആയിരുന്ന അരുൺ ആണ് പാർവതിയെ ജീവിത സഖി ആക്കിയത്. ലോക് ഡൗൺ സമയത്തെ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ.

വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോട് കൂടിയാണ് ഇവരുടെ വിവാഹവാർത്ത ആരാധകർ അറിയുന്നത്.
കുടുംബവിളക്ക് പരമ്പരയിൽ തിളങ്ങിനിന്ന സമയത്ത് ആയിരുന്നു താരത്തിന്റെ പെട്ടന്നുള്ള പ്രണയ വിവാഹം.

Advertisement