ഞാൻ ഇത്തിരി ഒന്ന് വൈകിയാൽ പിന്നെ ടെൻഷനായി വഴക്കായി: തുറന്നു പറഞ്ഞ് രചന നാരായൺകുട്ടി

798

മലയാളം മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നർത്തകിയും നടിയുമായ രചനാ നാരായൺകുട്ടി. മറിമായം എന്ന പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ രചന നാരായണൻകുട്ടി പിന്നീട് ലക്കിസ്റ്റാർ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി ബിഗ്സ്‌ക്രീനിലേക്ക് എത്തി ശ്രദ്ധേയയവുകയായിരുന്നു.

ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാൻ രചനയ്ക്ക് കഴിഞ്ഞു. അഭിനേതാവ് എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് രചന. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്.

Advertisements

തന്റെ നിലപാടുകൾ തുറന്ന് പറയാൻ ഒരിക്കലും മടി കാട്ടാറുമില്ല രചന. ഇപ്പോൾ ഒരു അഭിമുഖത്തിൽ രചന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്. താൻ ഫെമിനിസ്റ്റാണ്. അർത്ഥം അറിയാത്തവരാണ് ആ വാക്കിനെ ദുർവ്യാഖ്യാനം നടത്തുന്നതെന്നും ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണെന്നും രചന നാരായണൻ കുട്ടി പറഞ്ഞു.

രചന നാരായണൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഫെമിനിസ്റ്റ് ഇപ്പോൾ ഫെമിനിച്ചിയായി മാറിയല്ലോ. നമ്മുടേതായ അഭിപ്രായങ്ങൾ തുറന്നു പറയുമ്പോൾ നമ്മൾ ഫെമിനിച്ചികളായി മാറുകയാണ്. സമത്വം തന്നെയാണ് വേണ്ടത്. ഓരോ കുടുംബത്തിലും അച്ഛനും അമ്മയും പെൺകുട്ടികൾക്ക് ആൺകുട്ടികൾക്ക് കൊടുക്കുന്ന അത്ര പ്രാധാന്യം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു.

പെൺകുട്ടികളെ ബോൾഡ് ആക്കി മാറ്റണം. എന്റെ വീട്ടിൽ ചേട്ടൻ പുറത്തുപോയി വൈകി വന്നാൽ അത് പ്രശ്നമായി കാണാത്തവർ ഞാൻ ഇത്തിരി ഒന്ന് വൈകിയാൽ ആധിയായി ടെൻഷനായി വഴക്കായി. അതായിരുന്നു എന്റെ ചെറുപ്പത്തിലെ അവസ്ഥ.

കുറ്റം പറയാൻ പറ്റില്ല അവർ നമ്മുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാം. എനിക്ക് മുപ്പത്തിയേഴ് വയസായി ഇത്തിരി ഒന്ന് വൈകിയാൽ അമ്മയ്ക്കെല്ലാം ഇപ്പോഴും ടെൻഷനാവും, ഭക്ഷണകാര്യത്തിലൊന്നും എന്റെ വീട്ടിൽ വേർതിരിവുണ്ടായിരുന്നില്ല.

ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്കൊന്നും ചെറുപ്പത്തിൽ എനിക്ക് തനിച്ച് പോവാനും സമ്മതം കിട്ടിയിരുന്നില്ല. എന്റെ ചേട്ടന്റെ മകൾ ഇപ്പോൾ വളർന്നു വരുന്നുണ്ട് അവളോട് ഒന്നും അരുതെന്ന് പറഞ്ഞല്ല വളർത്തുന്നത്. ഓരോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ബോൾഡ് ആക്കിയാണ് വളർത്തുന്നത്.

എന്റെ ചെറിയ പ്രായത്തിൽ ഞാൻ അനുഭവിച്ചതൊന്നും അവളെക്കൊണ്ട് അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല. സ്ത്രീകൾ എല്ലാ മേഖലയിലും ഇപ്പോൾ മുൻനിരയിലേക്ക് വരുന്നുണ്ട് അതൊരു പ്രതീക്ഷയാണ്’.

Advertisement