ദിവസങ്ങൾക്ക് ഉള്ളിൽ ആദ്യ കണ്മണിയെത്തും; വളക്കാപ്പ് ചിത്രങ്ങൾ പങ്കുവെച്ച് പാർവതി കൃഷ്ണ, സ്‌നേഹ കമന്റുകളുമായി ആരാധകർ

186

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി പാർവതി കൃഷ്ണ ഇപ്പോൾ തന്റെ ഗർഭകാലം ആസ്വദിക്കുകകയാണ്. ഡാൻസും പാട്ടും യാത്രകളുമൊക്കെയായി സന്തോഷവതിയായിരിക്കാൻ തനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുകയാണ് നടി.

എങ്കിലും നിറവയറിലുള്ള നടിയുടെ ഡാൻസിന് വലിയ വിമർശനമായിരുന്നു സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. ഇപ്പോഴിതാ നടി തന്റെ വളൈക്കാപ്പ് ചടങ്ങിനിടയിൽ നിന്നുള്ള ചില ഫോട്ടോകളുമായി എത്തിയിരിക്കുകയാണ്. പിങ്ക് നിറമുള്ള പട്ട് സാരി ഉടുത്ത് കൈയിൽ നിറയെ കുപ്പിവളകളും മുഖത്ത് ചന്ദനവും മഞ്ഞളുമൊക്കെ തേച്ച് നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് ജനിക്കുമെന്ന കാര്യം കൂടി നടി വ്യക്തമാക്കിയിരിക്കുകയാണ്.

Advertisements

നല്ലൊരു കണ്മണി ജനിക്കട്ടേ, എന്നും സന്തോഷത്തോടെ ഇരിക്കാൻ കഴിയണമെന്നും തുടങ്ങി നിരവധി കമന്റുകളാണ് പാർവതിയുടെ പുതിയ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നേരത്തെയും ഭർത്താവിനൊപ്പമുള്ളതും അല്ലാത്തതുമായ മെറ്റേണിറ്റി ഫോട്ടോസും വീഡിയോസും പാർവതി ആരാധകരുമായി പങ്കുവെച്ചിരുന്നു.

നല്ല അഭിപ്രായങ്ങൾക്കൊപ്പം ഡാൻസ് വീഡിയോ കണ്ടവർ വിമർശിക്കുകയാണ് ചെയ്തത്. എന്നാൽ താനും കുഞ്ഞും സന്തോഷത്തോടെ ഇരിക്കുകയാണെന്ന് മനോരമയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പാർവതി വ്യക്തമാക്കിയിരുന്നു. വീഡിയോ ഇത്രയും വൈറലാകുമെന്ന് ഞാൻ കരുതിയില്ല. ഇതുവരെ ഞാൻ അപ്ലോഡ് ചെയ്ത വീഡിയോകളിൽ ഏറ്റവുമധികം ആളുകൾ കണ്ടത് ഇതായിരുന്നു.

കാഴ്ചക്കാരുടെ എണ്ണം കൂട്ടണമെന്നത് കൊണ്ടല്ല, മറിച്ച് എന്റെ വീഡിയോ കണ്ട് ആർക്കെങ്കിലും പ്രചോദനം ആവുമെങ്കിൽ അത് ആയിക്കോട്ടെ എന്ന് മാത്രമേ കരുതിയുള്ളു. അത് മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു.
കുഞ്ഞിനും അമ്മയ്ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഡാൻസ് കളിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല.

ഡോക്ടറും സുംബട്രെയിനറുമെല്ലാം അതിനുള്ള നിർദ്ദേശങ്ങൾ തന്നിട്ടുണ്ടെന്ന് പാർവതി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്ന പലർക്കും മുന്നിൽ ഞാനൊരു ഡാൻസ് ചലഞ്ച് വെച്ചു. പലരും അത് ഏറ്റെടുത്ത് ചുവട് വെക്കുകയും ചെയ്തു. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് തോന്നുന്നതെന്നും പാർവതി പറയുന്നു. ഭർത്താവ് ബാലുവേട്ടനാണ് ഇത്തരം കാര്യങ്ങൾക്ക് എനിക്ക് വലിയ പിന്തുണ തരുന്നത്.

നെഗറ്റീവ് കമന്റുകൾ കണ്ടാൽ ഞാൻ പ്രതികരിക്കാറുണ്ട്. എന്റെ ആ പ്രവണതയെ ബാലുവേട്ടൻ പ്രോത്സാഹിപ്പിക്കാറില്ല. സീരിയലുകളിൽ നിന്നും ഇടവേള എടുത്തിട്ട് മൂന്ന് വർഷത്തിൽ അധികമായി. ഇടയ്ക്ക് പരസ്യങ്ങളിൽ മാത്രം അഭിനയിക്കുന്നുണ്ട്. അതുപോലെ അവതാരകയായി എത്താറുണ്ടെന്നും നടി വ്യക്തമാക്കി.

Advertisement