എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഉളളൂ: തുറന്നു പറഞ്ഞ് മീരാ ജാസ്മിൻ

198

ലോഹിതദാസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ താരമാണ് മീരാ ജാസ്മിൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച മീരാ ജാസ്മിൻ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയാണ് മീര ജാസ്മിൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മലയാളത്തിന്റെ താരരാജാക്കൻമാക്ക് ഒപ്പവും യുവനിരയ്ക്ക് ഒപ്പവും മീര ജാസ്മിൻ അഭിനയിച്ചിട്ടുണ്ട്.

Advertisements

എന്നാൽ ഇപ്പോൾ മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാലിനെ കുറിച്ച് മീര ജാസ്മിൻ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്. മോഹൻലാലിനെ കുറിച്ച് മീര ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
മാപ്പിള ഖലാസിയായി പൊളിച്ചടുക്കാൻ മോഹൻലാൽ ബോളിവുഡിലേക്ക്; ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ രൺദീപ് ഹൂഡയും

അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നിൽക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെർഫോമൻസ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു.

ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ലാലേട്ടന് എല്ലാ സിനിമകൾ ചെയ്യുമ്പോഴും ഇൻഡ്രസ്റ്റാണ്. ഇത്രയും സിനിമകൾ ചെയ്ത ആളാണെന്ന് പുള്ളിയെ കാണുമ്പോൾ തോന്നില്ല.

അഭിനയം കണ്ടാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ഒരു സ്പിരിറ്റാണ് ലാലേട്ടനുളളത്.
അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹൻലാൽ എന്ന ആക്ടർ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരിൽ ഒരാളാണ്. നമ്മൾ എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്റെ പേരുകളാണ് പറയുക. എന്നാൽ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്.

ടോപ് ഫൈവ് എന്നൊന്നും പറയാൻ പാടില്ല ശരിക്കും ഒരു ആക്ടറിനെ കഴിവിനെ പക്ഷേ അദ്ദേഹം അതിലുളള ആളാണ്. എനിക്ക് എപ്പോഴും വിഷമമുണ്ടാക്കുന്ന കാര്യമാണ് ബോളിവുഡ് സിനിമകളെ ഭയങ്കര ഹൈപ്പ് കൊടുത്ത് പറയുന്നത്.

ഞാൻ ശരിക്കും അവരെ ബഹുമാനിക്കുന്നുണ്ട്. അമിതാഭ് ബച്ചനെയും മറ്റു നടന്മാരെയും എല്ലാം ഇഷ്ടമാണ്. എന്നാൽ എനിക്ക് മോഹൻലാൽ കഴിഞ്ഞേ മറ്റാരും ഉളളൂവെന്നും അഭിമുഖത്തിൽ മീരാ ജാസ്മിൻ വ്യക്തമാക്കി.

Also Read
റിസ്‌ക്ക് എടുത്താണ് ആ റോൾ ചെയ്തത്, മുഴുവൻ കണ്ടിട്ടും അവരുടെ വികാരത്തിൽ മാറ്റം വന്നില്ല, അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; മാപ്പപേക്ഷിച്ച് സാമന്ത

Advertisement