അവരുടെ എനർജി കൂടുന്നത് രാത്രിയിലാണ്, രാത്രി 12 മണിക്ക് ശേഷം ഒരുപാട് യുവാക്കൾ തന്നെ വിളിക്കാറുണ്ട്: വെളിപ്പെടുത്തലുമായി ലെന

1027

20 വർഷത്തിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ലെന. നായികയായും സഹനടിയായും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് ലെന മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്റെർവ്യുവിനിടെ താരത്തോട് ചോദിച്ച ഒരു ചോദ്യം ആരെയെങ്കിലും ലെന പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിനു താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

Advertisements

Also Read
ഭാര്യ പ്രിയ മാത്രമല്ല ആ രണ്ട് സ്ത്രീകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

ഈ അടുത്ത കാലത്ത് എന്ന സിനിമ ഇറങ്ങിയപ്പോൾ ഒരുപാട് ആരാധകരെ ലഭിച്ചു. ഒരിക്കൽ ഒരു ഉൽഘാടനത്തിനായി എഞ്ചിനീയറിംഗ് കോളേജിൽ പോയപ്പോൾ പിള്ളേരെല്ലാം കൂടി അങ്ങ് വളഞ്ഞു അവസാനം അവിടുന്ന് ഞാൻ ഓടി രക്ഷപെടുകയായിരുന്നു. അതേ സമയം രാത്രി 12മണിക്ക് ശേഷം ഒരുപാട് പേർ വിളിക്കാറുണ്ട് പ്രത്യേകിച്ച് യുവാക്കൾ.

അർധരാത്രിക്കാണ് ഇവരുടെ എനർജി ലെവൽ കൂടുന്നത് അങ്ങനെ ഒരുപാട് യുവാക്കൾ വിളിച്ചു ശല്യം ചെയ്തിട്ടുണ്ട്. രാത്രി 12മണിക്കും 3മണിക്കും ഒക്കെ ഫോൺ റിംഗ് ചെയ്തിട്ടുണ്ട്. അത്‌കൊണ്ട് ഇപ്പോൾ കിടക്കുമ്പോൾ ഫോൺ ഓഫ് ചെയ്താണ് കിടക്കാറെന്നും ലെന വ്യക്തമാക്കുന്നു.

സിനിമയിൽ എത്തുന്നതിന് മുൻപ് സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തിട്ടുള്ള താരം കൂടിയാണ് ലെന. രണ്ടാം ഭവം, ട്രാഫിക്, സ്നേഹവീട്, സ്പിരിറ്റ്, ഈ അടുത്തകാലത്ത്, അതിരൻ, തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി എന്നിവർക്കെല്ലാം ഒപ്പം ലെന അഭിനയിച്ചിട്ടുണ്ട്. യുവതാരങ്ങളുടെ സിനിമകളിലും ലെന സജീവമാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ലെന തന്റെ യാത്രാ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read
വാക്കുതർക്കം, ചിത്രീകരണത്തിനിടെ മൂന്ന് തവണ രൺബീറിന്റെ കരണത്തടിച്ച് അനുഷ്‌ക ശർമ്മ , സംഭവം ഇങ്ങനെ

Advertisement