മോഹൻലാലിന്റെ നരേന്ദ്രനേക്കാൾ എന്നെ അത്ഭുതപ്പെടുത്തയിത് ഫഹദിന്റെ ഷമ്മി: തുറന്നു പറഞ്ഞ് ഫാസിൽ

162

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ആദ്യം ചിത്രം എന്നറിയപ്പെടുന്നത് ഫാസിൽ ഒരുക്കിയ മഞ്ഞിൽവിരിഞ്ഞ പൂക്കൾ ആണ്. അതിന് മുമ്പ് തിരനോട്ടം എന്നൊരു സിനിമയിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നരേന്ദ്രൻ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നുമാണ് ഫാസിൽ ഇപ്പോൾ പറയുന്നത്.

Advertisements

നരേന്ദ്രൻ എന്ന കഥാപാത്രത്തെ താൻ തന്നെ സൃഷ്ടിച്ചതു കൊണ്ടാണ് തനിക്ക് തന്നെ അത് അത്ഭുതമായി തോന്നാത്തതെന്നും മറ്റുള്ളവരെ അത് അത്ഭുതപ്പെടുത്തിക്കാണുമെന്നും ഫാസിൽ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കുമ്പളങ്ങിയിലെ ഷമ്മി എന്നെ തീർച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. കാരണം ആ കഥാപാത്രം നിറഞ്ഞുനിന്നത് ആ ചിരിയിലാണ്. ആ ചിരി നിഗൂഢത നിറഞ്ഞു നിൽക്കുന്നതായിരുന്നല്ലോ. അതെന്നെ അത്ഭുതപ്പെടുത്തിയെന്നും ഫാസിൽ പറഞ്ഞു. നരേന്ദ്രൻ എന്ന കഥാപാത്രം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിക്കാണും. അതാണല്ലോ ആ സിനിമയ്ക്ക് ശേഷം മോഹൻലാലിന് തിരക്കൊഴിയാത്തത്.

Also Read
മാപ്പിള ഖലാസിയായി പൊളിച്ചടുക്കാൻ മോഹൻലാൽ ബോളിവുഡിലേക്ക്; ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ രൺദീപ് ഹൂഡയും

ഇക്കാര്യം വിയറ്റ്നാം കോളനിയുടെ സെറ്റിൽവെച്ച് ലാൽ തന്നെ എന്നോട് പറഞ്ഞു. മഞ്ഞിൽവിരിഞ്ഞ പൂക്കൾ റിലീസ് ചെയ്ത ശേഷം തന്റെ തിരക്കൊഴിഞ്ഞിട്ടില്ലെന്നും ഒരുദിവസം പോലും തനിക്ക് വെറുതെയിരിക്കേണ്ടി വന്നിട്ടില്ല എന്നും ലാൽ പറഞ്ഞു. അതിന് ശേഷം എന്നും ഷൂട്ടിങ്ങിലാണെന്നും ഫാസിൽ പറയുന്നു.

ഫാസിൽ ഫഹദ് കോമ്പിനേഷനിൽ ഒരു സിനിമ എന്ന് പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന ചോദ്യത്തിന് തന്നെയും ഫഹദിനേയും അത്ഭുതപ്പെടുത്തുന്ന ഒരു തിരക്കഥ വന്നാൽ തീർച്ചയായും അത് സംഭവിക്കുമെന്നായിരുന്നു ഫാസിലിന്റെ മറുപടി.

Also Read
റിസ്‌ക്ക് എടുത്താണ് ആ റോൾ ചെയ്തത്, മുഴുവൻ കണ്ടിട്ടും അവരുടെ വികാരത്തിൽ മാറ്റം വന്നില്ല, അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; മാപ്പപേക്ഷിച്ച് സാമന്ത

ഞങ്ങളെ രണ്ട് പേരേയും അത് തുല്യമായി തൃപ്തിപ്പെടുത്തണം. അതുകൊണ്ട് ചിലപ്പോൾ നടക്കാൻ സാധ്യതയുണ്ട്. എന്നാൽ നടന്നില്ലെന്നുമിരിക്കും, ഫാസിൽ പറഞ്ഞു.

Advertisement