റോമ തിരുച്ചുവരുന്നു, വെള്ളേപ്പവുമായി എത്തുന്നത് 2 വർഷത്തിന് ശേഷം

28

മലയാളി പ്രേക്ഷകർക്ക് നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി മാറിയ നടിയാണ് റോമ. എന്നാൽ കുറച്ചു കാലമായി റോമ അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. 2017ൽ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം റോമ സിനിമയിലേക്കു മടങ്ങി വരാൻ പോവുകയാണ്. നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന വെളേളപ്പം എന്ന ചിത്രത്തിലൂടെയാണ് റോമയുടെ മടങ്ങി വരവ്.

Advertisements

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണൻ നായകനായി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു അഡാർ ലൗവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫാണ് നായിക.

ഷൈൻ ടോം ചാക്കോയും ശ്രീജിത് രവിയും പതിനെട്ടാം പടി, ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം, തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ ജീവൻ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷിഹാബാണ് നിർവ്വഹിക്കുന്നത്. പൂമരം, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനം ഒരുക്കിയ ലീല എൽ. ഗിരീഷ്‌കുട്ടനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പൂമുത്തോളെ എന്ന സൂപ്പർഹിറ്റ് ഗാനം രചിച്ച അജേഷ് എം ദാസനും, കുടുക്ക് പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിന് വരികൾ ഒരുക്കിയ മനു മഞ്ജിത്തുമാണ് വെള്ളേപ്പത്തിനും വരികളെഴുതുന്നത്.

Advertisement