മമ്മൂട്ടിയുടെ മാമാങ്കം 2 ബാഹുബലിക്ക് തുല്യമാണ്; മെഗാസ്റ്റാർ ചിത്രത്തിന് കൈകോർത്ത് വമ്പൻമാർ

54

ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കം മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ്. ആ സിനിമയുടെ റിലീസും അത്രയും ഗ്രാൻഡായാണ് നടക്കുന്നത്. ചിത്രം വിദേശ രാജ്യങ്ങളിൽ മെഗാറിലീസിന് തയ്യാറെടുക്കുകയാണ്.

ഡിസംബർ 12നാണ് മാമാങ്കം ലോകമെങ്ങും പ്രദർശനത്തിനെത്തുന്നത്. യുഎസ് കാനഡ ഏരിയയിൽ മിഡാസ് ഗ്രൂപ്പാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇതിനുമുമ്പ് ഒരു മലയാള ചിത്രവും മിഡാസ് വിതരണം ചെയ്തിട്ടില്ല.

Advertisements

വൻ തുക നൽകിയാണ് മാമാങ്കത്തിൻറെ വിതരണാവകാശം മിഡാസ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ ഇത്രയും ഉയർന്ന ഒരു തുകയ്ക്ക് ഒരു മലയാള ചിത്രവും വിറ്റുപോയിട്ടില്ല. അതേസമയം, തെലുങ്കിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളായ അല്ലു അരവിന്ദിന്റെ ഗീതാ ആർട്സ് ആണ് തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലും മാമാങ്കം വൈഡ് റിലീസിന് ഒരുങ്ങുകയാണ് ഗീതാ ആർട്സ്. പിവി ആർ ഗ്രൂപ്പാണ് തമിഴിൽ മാമാങ്കം വിതരണത്തിനെടുത്തിരിക്കുന്നത്. ഹിന്ദിയിലും പി വി ആർ തന്നെയാണ് വിതരണം. തമിഴ് ഹിന്ദി പതിപ്പിന്റെ അവകാശം നേടാനുള്ള മത്സരത്തിൽ കോടികൾ നൽകിയാണ് പിവി ആർ വിതരണാവകാശം നേടിയെടുത്തത്.

യുഎഇ ജിസിസി മേഖലകളിൽ ഫാർസ് ഫിലിംസാണ് മാമാങ്കം പ്രദർശനത്തിനെത്തിക്കുന്നത്. നൂറു കണക്കിന് കേന്ദ്രങ്ങളിൽ അവിടെ റിലീസുണ്ടായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

Advertisement