Celebrities Entertainment

ഷെയിൻ നിഗത്തെ വിലക്കിയതിനെ കുറിച്ച് അബിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ദിലീപ് പ്രതികരിച്ചത് ഇങ്ങനെ

Loading...

യുവ നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്‌നം മലയാള സിനിമയിൽ ഏറെ ചർച്ച വിഷയമായ സംഭവമായിരുന്നു. താരത്തെ സിനിമയിൽ നിന്ന് വിലക്കിയ സംഭവം സിനിമയ്ക്കുള്ളിൽ മാത്രമാല്ല പുറത്തും ചർച്ച വിഷയമായിരുന്നു.

അഭിനയിച്ച് കൊണ്ടിരുന്ന വെയിൽ എന്ന സിനിമയുടെ കരാറ് കഴിയുന്നതിനു മുൻപ് തന്നെ തലമുടി വെട്ടിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. പിന്നീട് വിഷയം കൂടുതൽ സങ്കീർണ്ണമാകുകയായിരുന്നു.

സിനിമയ്ക്ക് അകത്തും പുറത്തു നിന്നായി നിരവധി പേരാണ് ഷെയിനിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. ഇപ്പോഴിതാ ഷെയിൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിരിക്കുകയാണ് നടൻ ദിലീപ്.

വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും വഴുതിമാറുകയായിരുന്നു ദിലീപ്. പുതിയ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടയിലാണ് ദിലീപിനോട് ഷെയ്ൻ നിഗം വിഷയത്തിൽ മാദ്ധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചത്.

ഫിയോക് എന്ന സംഘടനയുടെ തുടക്കക്കാരിൽ പ്രധാനിയായ ദിലീപ് ഒരു നടനെ വിലക്കിയതിൽ എന്ത് അഭിപ്രായം പറയും എന്നായിരുന്നു ചോദ്യം. ഇപ്പോൾ തനിക്കൊന്നും സംസാരിക്കാൻ പാടില്ല, അതുകൊണ്ടാണ്. സിനിമയെ കുറിച്ച് മാത്രം. നോ അദർ ക്യൊസ്റ്റൻസ് , ഞാൻ ഈ നാട്ടുകാരനേ അല്ല’ താൻ ഇതേപ്പറ്റി ഒന്നും പറയുന്നില്ലെന്നുമാണ് ദിലീപ് പ്രതികരിച്ചത്.

സിനിമയുടെ വിലക്കിനെതിരെ രൂപീകരിച്ച സംഘടനയാണ് ഫിയോക്.

Loading...

Featured