ലാലേട്ടന്റെ ‘ബിഗ് ബ്രദർ’ റിലീസിന് മുമ്പേ റെക്കോഡ് നേട്ടത്തിൽ

42

താരചക്രവർത്തി മോഹൻലാലും സൂപ്പർ സംവിധായകൻ സിദ്ദിഖു ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

റിലീസിന് മുമ്പേ മോഹൻലാൽ ചിത്രം റെക്കോഡ് ബുക്കിൽ ഇടം നേടുന്നു എന്നതാണ് പുതിയ വാർത്ത. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നോൺ ജിസിസി ഓവർസീസ് റൈറ്റ്സ് നേടുന്ന ചിത്രമെന്ന റെക്കോഡാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.

Advertisements

ബിഗ് ബ്രദറിന്റെ നോൺ ജിസിസി വിതരണാവകാശം നേടിയെടുത്ത ട്രൈ കളർ എന്റർടൈൻമെന്റ് തന്നെയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. സൈബർ സിസ്റ്റംസ്, വിംഗിൾസ്, ട്രൈ കളർ എന്റെർറ്റൈന്മെന്റ്സ് എന്നീ മൂന്നു വിതരണക്കാർ ചേർന്നാണ് ചിത്രം നോൺ ജിസിസി മാർക്കറ്റിൽ റിലീസ് ചെയ്യുന്നത്.

മോഹൻലാലിന്റെ തന്നെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ പേരിലാണ് നിലവിൽ ജിസിസി റിലീസ് റെക്കോഡ് ഉള്ളത്. സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അർബാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്.

തെന്നിന്ത്യൻ നടി റജീന കസാൻഡ്ര, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, ജൂൺ ഫെയിം സർജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Advertisement