തെന്നിന്ത്യൻ സിനിമയിൽ ഒരുകാലത്തെ നമ്പർ വൺ നായകയായിരുന്നു നടി ശോഭന. മികച്ച നർത്തകി കൂടിയായ ശോഭന ബാലചന്ദ്രൻ മേനോൻ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയാണ് മലായളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
എക്കാലത്തെയും മലയാളത്തിന്റെ പ്രിയ താരമായ ശോഭന തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങൾക്ക് ഒപപം തിളങ്ങിയിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും ജയറാമും അടക്കുള്ള താരങ്ങൾക്ക് ഒപ്പം നിരവധി ചിത്രങ്ങളിൽ നായികയായി ശോഭന.
രണ്ട് ദേശിയ അവാർഡ് അടക്കം അനവധി സംസ്ഥാന അവാർഡുകളും ശോഭന സ്വന്തമാക്കിയിരുന്നു. പത്മശ്രീ അടക്കം നൽകി രാജ്യം താരത്തെ ആദരിച്ചിരുന്നു. ശോഭന അഭിനയിച്ച് സിനിമകളെല്ലാം ഒരിക്കലും മലയാളികൾക്ക് മറക്കനാവില്ല.
നീണ്ട ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ സുരേഷ് ഗോപി എന്നവർക്ക് ഒപ്പം വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ശോഭന തിരിച്ചു വരവ് നടത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ഒരുക്കിയ സിനിമയിലൂടെയായിരുന്നു ശോഭനയുടെ മടങ്ങി വരവ്.
അതേ സമയം താരം ഇതുവരേയും വിവാഹിതയാകത്തതിന്റെ കാരണം പ്രണയ നൈരാശ്യമാണോ എന്ന ചോദ്യം പല തവണ ഉയർന്നു കേട്ടിരുന്നു. നേരത്തെ ഒരു പ്രമുഖ നടനുമായ ഉള്ള കല്യാണം നടക്കാത്തതാണ് ശോഭന പിന്നീട് വിവാഹം കഴിക്കാത്തത് എന്ന് ഗോസിപ്പുകൾ ഉണ്ടായിരിന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അനിൽ കുബ്ലെയുമായും ചേർത്തും ചില ഗോസിപ്പുകൾ മുമ്പ് പ്രചരിച്ചിരുന്നു.
പിന്നീട് ഒരുപാട് നായകന്മാരുടെ പേരിന് ഒപ്പം ശോഭനയുടെ പേര് കേട്ടിട്ടുണ്ടെങ്കിലും മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറും ശോഭനയും കടുത്ത പ്രണയത്തിലായിരുന്നു എന്നും എന്നാൽ ആ നടന്റെ വിവാഹം വേറെ ഒരാളുമായി നടന്നതാണ് പിന്നീട് ശോഭന വേറെ ആരെയും വിവാഹം കഴിക്കാത്തത് എന്നുമായിരുന്നു ചില ഗോസിപ്പുകൾ.
മലയാളത്തിലെ പ്രമുഖ നടനുമായി ശോഭനയ്ക്ക് ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാൻ കാരണം എന്നായിരുന്നു പുറത്തുവന്ന ചില റിപ്പോർട്ടുകൾ. മറ്റു പലരുമായും ശോഭനയുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നു എങ്കിലും മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം എന്നാണ് കൂടുതലും റിപ്പോർട്ടുകൾ വന്നത്.
അവർ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു എന്നും റിപ്പോർട്ടികൾ പറയുന്നു. അതേ സമയം അടുത്ത ബന്ധുവിനെ ശോഭന വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയിരുന്നു എങ്കിലും അതും നടക്കാതെ പോവുകയായിരുന്നു.
അതേ സമയം വിവാഹം കഴിക്കാത്ത താരം 2010 ൽ ഒരു പെൺകുട്ടിയെ ദത്ത് എടുത്തിരുന്നു, അനന്ത നാരായണി എന്നാണ് കുട്ടിയുടെ പേര്. സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. കഴിഞ്ഞ ദിവസം മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഷെയർ ചെയ്ത ഫോട്ടോയ്ക്ക് ശോഭനയിട്ട കമന്റ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.