പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ സ്വര ഭാസ്കർ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും ഏറെ സുപരിചിതയായ നടിയാണ്. നിരവധി മികച്ച സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള സ്വര ഭാസ്കർ സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം കൂടിയാണ്.
വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയുമാണ് സ്വര ഭാസ്കർ. പലപ്പോഴും തന്റെ പ്രസ്താവനകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കാറമുണ്ട്. അതേ സമയം ഇന്ത്യൻ സിനിമയിലെ വമ്പൻ ഹിറ്റായ ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നടനാണ് പ്രഭാസ്.
ബാഹുബലി 2 ഭാഗങ്ങളിലൂടെ ഇന്ത്യമുഴുവൻ ആരാധകരെ നേടാൻ പ്രഭാസിന് കഴിഞ്ഞിരുന്നു. അതേ സമയം മുമ്പ് ഒരിക്കൽ സ്വര ഭാസ്കർ പ്രഭാസിനോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഒരിക്കൽ ഹൈദരാബാദിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രഭാസിനോടുളള ആരാധന കാരണം ബാഹുബലി താൻ കണ്ടത് ഒമ്പത് തവണയാണ്. ബാഹുബലി 2 എട്ട് തവണ കണ്ടെന്നും സ്വര പറഞ്ഞു. ബാഹുബലി കണ്ട് പ്രഭാസിനോട് തനിക്ക് കടുത്ത പ്രണയം തോന്നിപ്പോയെന്നും സ്വര പറഞ്ഞു.
എന്റെ അച്ഛൻ ആന്ധ്രയിൽ നിന്നുള്ള ആളാണ്.
ഞാൻ തെലുങ്ക് സിനിമകൾ ധാരാളം കാണാറുണ്ട്. തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹവുമുണ്ട്. മികച്ച ഒരു തിരക്കഥയ്ക്കായി കാത്തിരിക്കുന്നു. തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത് അച്ഛനും കുടുംബാംഗങ്ങൾക്കും അത് സന്തോഷകരമായ കാര്യമായിരിക്കുമെന്നും സ്വര ഭാസ്കർ പറയുന്നു.
അതേ സമയം നേരത്തെ നിർമാതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമയുമായി സ്വര പ്രണയിത്തിൽ ആയിരുന്നു. സ്വര ഭാസ്കറിന്റേയും ഹിമാൻഷു ശർമയുടേയും ബന്ധം ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.
ബ്രേക്കപ്പിനെ കുറിച്ചും സ്വര ഭാസ്കർ മനസു തുറന്നിരുന്നു. പ്രണയത്തകർച്ച ദൗർഭാഗ്യകരം ആയിരുന്നെന്നും അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നുമാണ് സ്വര പറയുന്നത്, ആരും അതിന് കാരണക്കാരല്ല. ആരും ആരെയും വഞ്ചിച്ചില്ല, അപ്രതീക്ഷിതമായി പിരിയുകയായിരുന്നു എന്നാണ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ സ്വര പറഞ്ഞത്.
ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ച് കാലം ആ യാത്ര മനോഹരമായി തുടരും. എന്നാൽ ഒരു ഘട്ടമെത്തുമ്ബോൾ ഒരാൾ ഇടത്തോട്ടും മറ്റൊരാൾ വലത്തോട്ടും സഞ്ചരിക്കും. ചിലരാകട്ടെ പങ്കാളിക്ക് വേണ്ടി വഴിമാറി സഞ്ചരിക്കാൻ തയ്യാറാകും. മറ്റു ചിലർ അവർ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിക്കും.
അപ്പോൾ നമുക്ക് അയാളോട് വിട പറയേണ്ടി വരും എന്നും സ്വര പറഞ്ഞു. രാഞ്ജന എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2019 ജൂലൈയിലാണ് ഇരുവരും ബ്രേക്കപ്പിലായതായി തുറന്നുപറയുന്നത്. വിവാഹിതരാകുന്നു എന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു ബ്രേക്കപ്പ്.