ഒരു കാലത്ത് ബോളിവുഡിലെ മുൻനിര നായികയായിരുന്ന നീന ഗുപ്ത ഇന്ത്യൻ സിനിമാ പ്രേമികൾക്ക് എല്ലാം പ്രിയങ്കരിയായി മാറിയ നടിയാണ്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നീന ഗുപ്ത തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്.
സച്ച് കഹൂന്ഡ തോഎന്ന് പേരിൽ നടിയുടെ ആത്മകഥ പുറത്തിറങ്ങിയതോടെ രസകരമായ പല സംഭവങ്ങളും പുറത്ത് വരികയും ചെയ്തു. ഇതിലൂടെ തന്റെ പഴയ പ്രണയങ്ങളെ കുറിച്ചും പെട്ടെന്ന് തന്നെ അത് ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
നിരവധി പ്രണയങ്ങളും ലിവിംഗ് റിലേഷനുമൊക്കെ നടി നീന ഗുപ്തയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡുമായിട്ടുള്ള നീനയുടെ പ്രണയം എല്ലാ കാലത്തും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വിവാഹം കഴിച്ചില്ലെങ്കിലും കുറച്ച് കാലം ഒരുമിച്ച് ജീവിച്ചിരുന്നു.
Also Read
വിവാഹശേഷം ഭർത്താവിന് ഒപ്പം അങ്ങനെയൊക്കെ ഞാനും നിന്നിട്ടുണ്ട്: തുറന്ന് പറഞ്ഞ് സന്ധ്യാ മനോജ്
അതിൽ ഒരു മകൾ ജനിക്കുകയും ചെയ്തു. റിച്ചാർഡ് നേരത്തെ വിവാഹിതനായിരുന്നു. ഇതേ കുറിച്ചാവും നടി സൂചിപ്പിച്ചതെന്നാണ് കരുതുന്നത്. 2008 ലാണ് ഡൽഹി സ്വദേശിയായ ബിസിനസുകാരൻ വിവേക് മെഹ്‌റയും നീനയും തമ്മിൽ നടി വിവാഹം കഴിച്ചത്.
ഇപ്പോഴിതാ ഏറ്റവും പുതിയതായി ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നൊരു വീഡിയോണ് നടി പങ്കുവെച്ചിരിക്കുന്നത്. വിവാഹിതനായ ഒരു പുരുഷനെ പ്രണയിക്കുകയും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർക്കും വലിയൊരു സന്ദേശം നൽകി കൊണ്ടാണ് നീന ഗുപ്ത ഇപ്പോൾ വീണ്ടും എത്തിയിരിക്കുന്നത്.
അങ്ങനെ ചെയ്യുന്നവർക്കെല്ലാം കണ്ണീര് മാത്രമായിരിക്കും തിരിച്ച് ലഭിക്കുക എന്നും നടി വീഡിയോയിൽ പറയുന്നു. കഴിഞ്ഞ വർഷവും ഇതേ വിഷയത്തിൽ സംസാരിച്ച് കൊണ്ടുള്ള വീഡിയോ നീന പങ്കുവെച്ചിരുന്നു. ഒരു പുരുഷൻ അദ്ദേഹത്തിന്റെ ഭാര്യയുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ സാധിക്കില്ലെന്ന് മനസിലാക്കുന്നു. എന്നാൽ കുട്ടികൾ ഉള്ളത് കൊണ്ട് ആ ബന്ധം വേർപിരിക്കാൻ സാധിക്കാതെയും വരുന്നു.
ഇതെങ്ങനെ അവർക്ക് ബോധ്യപ്പെടുത്താം എന്നായിരുന്നു വീഡിയോയിലൂടെ നീന പറയുന്നത്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ പോകുന്നത് ഇത്തരക്കാർക്ക് വലിയ വേദനയായിരിക്കും. കാരണം ഇതേ കുറിച്ച് കുടുംബത്തോട് അദ്ദേഹത്തിന് പലപ്പോഴും കള്ളം പറയേണ്ടി വരും.
അതുപോലെ രാത്രി വൈകി വരുന്നതിനുള്ള കാരണവും കണ്ടെത്തണം. നമ്മൾ അദ്ദേഹത്തോട് ഭാര്യയെ ഡിവോഴ്സ് ചെയ്യാനും എന്നിട്ട് നമുക്ക് വിവാഹം കഴിക്കാമെന്നും പറയും. എന്നാൽ ആദ്യമേ ആ ബന്ധത്തിൽ ഒഴിവ് കഴിവുകൾ പറയും. സ്വത്തം ബാങ്ക് അക്കൗണ്ടുകളുമെല്ലാം ഭാര്യയുമായി ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയും. പിന്നാലെ നമുക്കത് പരിഭ്രാന്തി സൃഷ്ടിക്കും.
വൈകാതെ അദ്ദേഹത്തെ ഒഴിവാക്കി പോകാൻ നമ്മളോട് അയാൾ തന്നെ ആവശ്യപ്പെടും. അതുകൊണ്ട് തന്നെ വിവാഹിതൻ ആയ ഒരാളെ പ്രണയിക്കരുത്. ഞാൻ ഇതിന് മുൻപ് അങ്ങനെ ചെയ്തിട്ടുണ്ട്. അതിലൂടെ ഒത്തിരി കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് എന്റെ സുഹൃത്തുക്കളോടായി ഇത് പറയുന്നത്. നിങ്ങൾ എല്ലാവരും അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കണമെന്നും നീന വ്യക്തമാക്കുന്നു.