ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല: ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ രഹസ്യം പുറത്തുവിട്ട് സായി പല്ലവി

216

മലയാളത്തിന്റെ യുവസൂപ്പർതാരം നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. 2015ൽ പുറത്തിറങ്ങിയ കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്ത പ്രേമത്തിലെ 3 നായികമാരിൽ ഒരാളായി ആയിരുന്നു സായി പല്ലവി എത്തിയത്.

പ്രേമത്തിലെ മലർ എന്ന കഥാപാത്രത്തെ മലയാളക്കര ഏറ്റെടുക്കുക ആയിരുന്നു. പിന്നീട് തെലുങ്കിലും തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങുകയാണ് താരം. മികച്ച് ഒരു നർത്തകി കൂടിയാണ് സായി പല്ലവി. ഓരോ ചിത്രത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിധത്തിൽ ഡാൻസ് രംഗങ്ങളും സായ് പല്ലവി ചെയ്യാറുണ്ട്.

Advertisements

അതേ സമയം നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന മിനിസ്‌ക്രീൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവിയുടെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ചില തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. തുടർന്നാണ് പ്രേമം എന്ന മലയാള സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ എത്തുകയായിരുന്നു.

Also Read
കുടുംബവിളക്കിലെ വേദികയുമായി തനിക്ക് റിയൽ ലൈഫിലും സാമ്യമുണ്ട്: തുറന്നു പറഞ്ഞ് ശരണ്യ ആനന്ദ്

പ്രേമത്തിന് പിന്നാലെ കലി, അതിരൻ, തുടങ്ങിയ മലയാള സിനിമകളിലും സായി പല്ലവി അഭിനയിച്ചു. തമിഴിലും ഹിറ്റ് സിനിമകളിൽ വേഷമിട്ട സായി പല്ലവി ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്തെ നമ്പർ വൺ നായിക കൂടിയാണ്.

അതേ സമയം പൊതുവെ നടിമാർ എല്ലാവരും തന്നെ ശരീര സൗന്ദര്യം നിലനിർത്താനായി ജിമ്മിൽ മണിക്കൂറുകളോളം വർക്കൗട്ട് ചെയ്യുന്നവരാണ്. ഇഷ്ട ഭക്ഷണങ്ങൾ പോലും ഒഴിവാക്കി വർക്കൗട്ട് ചെയ്യുന്നവരും കുറവല്ല.

എന്നാൽ താൻ ശരീരസൗന്ദര്യം കാത്തു സൂക്ഷിക്കാൻ ജിമ്മിൽ പോകാറില്ലെന്ന് തുറന്നു പറയുകയാണ് തെന്നിന്ത്യൻ സായി പല്ലവി ഇപ്പോൾ. ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല എന്നും, തനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല എന്നും സായി പല്ലവി പറയുന്നു. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ എനിക്ക് നൃത്തത്തിനോട് പാഷനാണ്.

Also Read
നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രിച്ചെന്ന കേസ്, തെളിവുകൾ ഇല്ല, പ്രിയങ്കയെ കോടതി വെറുതേ വിട്ടു

അതുകൊണ്ട് തന്നെ ഒരിക്കലും പ്രാക്ടീസ് മുടക്കാറില്ല. എന്റെ വർക്കൗട്ട് ഡാൻസ് തന്നെയാണ്. അത് ഞാൻ തടി കുറയ്ക്കാൻ വേണ്ടിയോ, ശരീര സൗന്ദര്യം നിലനിർത്താൻ വേണ്ടിയോ ചെയ്യുന്നതല്ല. എന്റെ പാഷനാണ് ഡാൻസ് അത് ചെയ്യുന്നു എന്ന് മാത്രം സായി പല്ലവി വ്യക്തമാക്കുന്നു.

Advertisement