ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നടി യമുന. നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും സീരിയൽ രംഗത്ത് എത്തിയതോടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.
സീരിയലുകളിൽ പ്രധാനമായും വില്ലത്തി വേഷങ്ങൾ ആയിരുന്നു താരം ചെയ്തത്. എന്നാൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ പാവം അമ്മ മധുമിത ആയി എത്തിയതോടെ താരത്തെ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുക്കുക ആയിരുന്നു.
അതേ സമയം വിവാഹ മോചിതയായിരുന്ന യമുന അടുത്തിടെ രണ്ടാം വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ യമുനയുടെ പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറുന്നത്. ഭർത്താവ് ദേവനുമായുള്ള വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാളാണിത്. ഭർത്താവിനും കുടുംബത്തിനും ഒപ്പം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം . പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ നടി പങ്കുവെച്ചിട്ടുണ്ട്.
ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസിച്ച എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, ജീവിതത്തിന്റെ ഒരു പ്രധാന വഴിത്തിരിവായി മാറിയ വർഷം . ശ്രീപദ്മനാഭ പാദത്തിൽ അർപ്പിച്ച എന്റെ ജീവിതം. ഭഗവാൻ തരുന്ന സന്തോഷവും ദുഖവും എല്ലാം ഏറ്റുവാങ്ങി പരിഭവിക്കാതെ ജീവിക്കുവാൻ ശ്രമിക്കുന്നു.
നവംബർ ഒന്ന്, എന്റെ ജന്മദിനം. കേരളപ്പിറവിയും. ദേവേട്ടനുമൊത്തുള്ള ആദ്യത്തെ ജന്മദിനം. മക്കളും ഭർത്താവുമൊന്നിച്ചു കൂടിച്ചേരുമ്ബോൾ ഓരോ ചെറിയ ഒത്തുചേരലുകൾ പോലും ആഘോഷമാകുന്നു. എനിക്ക് ജന്മദിനാശംസകൾ അറിയിച്ച പ്രിയ സുഹൃത്തുക്കൾക്കെല്ലാം എന്റെ അകമഴിഞ്ഞ നന്ദി. സ്നേഹപൂർവ്വം, യമുന എന്നായിരുന്നു കുറിപ്പ്.
അതേ സമയം നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മ മകൾ എന്ന പരമ്പരയിലൂടെയാണ് യമുന ടിവി സീരിയൽ രംഗത്തേക്ക് തിരികെ എത്തിയരിക്കുകയാണ് ഇപ്പോൾ. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനെയാണ് യമുന വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാർത്തകൾ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞ് കഴിഞ്ഞു.
നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ നടിക്ക് രണ്ട് പെൺമക്കളുണ്ട്. രണ്ടാം വിവാഹത്തിന് പിന്നാലെ നടിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. മക്കളുടെ വിവാഹ പ്രായം എത്തിയപ്പോൾ ആണോ അമ്മ വിവാഹം കഴിക്കുന്നത് എന്നായിരുന്നു വിമർശനം.
രണ്ടു മക്കൾക്കൊപ്പമാണ് യമുന വിവാഹവേദിയായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എത്തിയത്. അമേരിക്കയിൽ സൈക്കോതെറാപ്പിസ്റ്റായ ദേവനാണ് ഭർത്താവ്. വിവാഹത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് ഭർത്താവ് ദേവൻ. ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്.
യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു. ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനയ്ക്കാണെന്നും ദേവൻ പറഞ്ഞിരുന്നു.