ശ്യാമുമായി പ്രണയത്തിലാണോ, നിങ്ങൾ ലവേഴ്സ് ആണോ? കൃത്യമായ മറുപടിയുമായി സ്നേഹ ബാബു

211

ടിക്ക് ടോക്ക് വീഡിയോകളിലൂടെയും യൂട്യൂബ് മിനി സീരിസുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്നേഹ ബാബു. കരിക്ക്, പൊന്മുട്ട, എന്നീ വെബ് സീരിസുകളിലും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വൻ, ബിജുമേനോൻ ചിത്രമായ ആദ്യരാത്രി എന്നി സിനിമളിലും താരം അഭിനയിച്ചിട്ടുണ്ട്.

നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ ടൊവിനോ ചിത്രം മിന്നൽ മുരളിയാണ്. ഇപ്പോൾ സ്നേഹ അഭിനയിച്ച പൊന്മുട്ടയിലെ ഭാര്യ പ്രഗ്‌നന്റ് ആയാൽ എന്ന വീഡിയോ വലിയ തോതിൽ ശ്രദ്ധ നേടി കഴിഞ്ഞു. തന്റെ പുതിയ വിശേഷങ്ങളും മറ്റും പങ്കുവെച്ച് സ്നേഹ രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

Advertisements

കരിക്ക് ഫൗണ്ടറായ നിഖിൽ പ്രസാദ് തന്റെ ഗോഡ്ഫാദറാണ് എന്നാണ് സ്‌നേഹ പറയുന്നത്. അദ്ദേഹം ഏറെ ഹെൽപ് ചെയ്തിട്ടുണ്ട്. തന്നെ വിശ്വസിച്ച് ഒരു റോൾ തന്നത് അദ്ദേഹമാണ്. തേരാപാരയിലെ എട്ടാമത്തെ എപ്പിസോഡിലാണ് ഞാനെത്തിയത്. അനിഖയ്ക്ക് പകരമാണ് എന്നെ വിളിച്ചതാണ്.

ഒരു വീഡിയോയ്ക്ക് വേണ്ടി മാത്രം, കൊളാബിന് വേണ്ടി വിളിച്ചതാണ്. ശേഷം ഒരുപാട് ക്യാരക്ടേഴ്സ് തന്നു. പൊന്മുട്ടയിലെ ശ്യാം മോഹൻ ബെസ്റ്റ് ഫ്രണ്ടാണ്. ഏറെ പിന്തണച്ചിട്ടുണ്ട്. ആ ഫ്രണ്ട് ഷിപ്പ് വഴിയാണ് പൊന്മുട്ടയിലേക്ക് എത്തിയത്.

ശ്യാമുമായി പ്രണയത്തിലാണോ, നിങ്ങൾ ലവേഴ്സ് ആണോ എന്നൊക്കെ വരുന്ന കമന്റുകൾ ശ്രദ്ധിക്കാറേയില്ല, അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ. സിനിമയ്ക്കും വെബ് സീരീസിലുമൊക്കെ ചാൻസ് ചോദിക്കാറുണ്ട്. അല്ലെങ്കിൽ നമുക്ക് അവസരം കിട്ടില്ലല്ലോ. ഇൻസ്റ്റയിലൊക്കെ പോസിറ്റീവ് സന്ദേശങ്ങൾക്ക് റിപ്ലേ ചെയ്യാറുണ്ട്.

ചുമ്മാ വീട്ടിൽ തന്നെയായിരുന്നു ലോക്ക് ഡൗണിൽ.വർക്കൗട്ട് നല്ലോണം ചെയ്യാൻ സമയമുണ്ടായിരുന്നു. അങ്ങനെ 70 കിലോയിൽ നിന്ന് ഇപ്പോൾ 57 കിലോയിലെത്തി. ഇന്റീരിയർ ഡിസൈൻ പ്രൊഫഷൻ ആയിരുന്നു ആദ്യം. അഭിനയം ഇഷ്ടമായിരുന്നു,അങ്ങനെ എത്തിപ്പെടുകയായിരുന്നു. ഇതുവരെ ചെയ്തതിൽ ഹാപ്പിയാണ്.

ജനങ്ങളുടെ സ്നേഹം ലഭിക്കുന്ന വേഷങ്ങൾ ചെയ്യാനായി.സ്നഹയേക്കാൾ ചിഞ്ചു,തഗ്ഗമ്മ എന്നൊക്കെയാണ് പലരും വിളിക്കുക. തഗ്ഗമ്മയാണ് ഫേവറേറ്റ് കുടുംബക്കാർ പോലും വിളിക്കാറുണ്ട്. ഗാനഗന്ധർവ്വൻ സിനിമയുടെ ലൊക്കേഷനിൽ അവസാന ദിവസമാണ് മമ്മൂക്ക തന്നെ എവിടെയോ കണ്ടിട്ടുണ്ടല്ലോ,ടിവിയിൽ ഏതെങ്കിലും പരിപാടിയിലാണോ എന്ന് ചോദിച്ചത്.

യൂട്യൂബിൽ കരിക്ക് ചാനലിലാണെന്ന് ഞാൻ പറഞ്ഞു.ഓരോ കരിക്കൻ വെള്ളത്തിലാണല്ലേ എന്നാണ് അപ്പോൾ മമ്മൂക്ക തിരിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ ഏറെ സന്തോഷം തോന്നിയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്നേഹ വ്യക്തമാക്കി.

Advertisement