എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ചേച്ചിയോട് പറയാം, ഇത്രയും നല്ലൊരു നാത്തൂനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്: റിമി ടോമിയെ കുറിച്ച് മുക്ത

450

മീശ മാധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന് പാട്ടുംപാടിയെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമായി മാറിയ താരമാണ് റിമി ടോമി. നിരവധി ഹിറ്റുഗാനങ്ങൾ മലയാളികൾക്ക് വേണ്ടി പാടിയ റിമി സിനിമയിലും നായികയായി എത്തിയിരുന്നു.

സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. റിമിയെ പോലെ തന്നെ റിമിയുടെ കുടുംബവും ഏവർക്കും പ്രിയപ്പെട്ടതാണ്. റിമിയും മമ്മിയും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമൊക്കെ മലയാള കുടുംബ പ്രേക്ഷകർക്ക് അറിയാവുന്നതാണ്. റിമിയുടെ സഹോദരൻ റിങ്കു ടോമിയുടെ ഭാര്യയാണ് തെന്നിന്ത്യൻ യുവനടി മുക്ത. റമി ടോമിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മുക്ത ഇപ്പോൾ.

Advertisements

റിമിയെ കുറിച്ച് മുത്ക പറഞ്ഞ വാക്കുകൾ ഇങ്ങനെ:

ചേച്ചി എങ്ങനെയാണോ ആദ്യമായി പരിചയപ്പെട്ടത് അത് പോലെ തന്നെയാണ് ഇപ്പോഴും. വീട്ടിലുള്ള എല്ലാവരും അങ്ങനെയാണ്. ഇത്രയും നല്ലൊരു നാത്തൂനെ കിട്ടിയതിൽ ഭാഗ്യവതിയാണ് ഞാൻ. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ചേച്ചിയോട് പറയാം. അത്രയും ഫ്രീഡമുണ്ട് എന്തേലും കാര്യം നടക്കാനുണ്ടെങ്കിൽ ചേച്ചിയെ സോപ്പിടും. വീട്ടിലുള്ളപ്പോഴും ചേച്ചിക്ക് ഫുൾ എനർജിയാണ്.

ഞങ്ങളുടെ വീട്ടിലെ സ്ട്രോംഗ് പില്ലറാണ്. മകളും നന്നായി അഡജസ്റ്റ് ചെയ്യുന്നുണ്ട്. കൺമണി സീരിയൽ എപ്പിസോഡൊക്കെ കാണാറുണ്ട്. എല്ലാം പുഞ്ചിരിയോടെ ചെയ്യണമെന്നാണ് അവൾ പറയുന്നത്. അമ്മ നല്ല കുട്ടിയായി ആക്ട് ചെയ്യണം, ബാഡ് ഗേൾ ആവുന്നത് ഇഷ്ടമല്ല.

അമ്മ ജോലിക്ക് പൊക്കോ, ഞാൻ നല്ല കുട്ടിയായി ഇരുന്നോളാമെന്നാണ് അവൾ പറയാറുള്ളത്. നാല് വയസ്സായിട്ടേയുള്ളൂ അവൾക്കെന്നും മുക്ത പറയുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളുമായും താരമെത്താറുണ്ട്.

2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്. കണ്മണി എന്നുവിളിക്കുന്ന കിയാര പ്രേക്ഷകർക്ക് പ്രീയങ്കരിയാണ്. കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്.

യഥാർഥ പേര് എൽസ ജോർജ് എന്നാണ്.ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചിട്ടുണ്ട്.

Advertisement