ആ സൂപ്പർ സിനിമയിലെ കിടു ഡാൻസ് കളിക്കാൻ മമ്മൂട്ടിയെ പഠിപ്പിക്കാൻ എത്തിയത് പ്രഭുദേവയും അച്ഛനും

126

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അവതരിപ്പിക്കാത്ത കഥാപാത്രങ്ങൾ മലയാള സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. യുവനടൻമാരെ പോലെയൊ സൂപ്പർതാരം മോഹൻലാലിനെ പോലെയോ ഡാൻല് ചെയ്യാൻ കഴിയില്ല എന്ന് ഒരു ആക്ഷേപം ഉണ്ടെങ്കിലും പല സിനിമകളിലും തന്നാലാവുന്നവിധം സ്റ്റൈലായി മമ്മൂട്ടി ഡാൻസ് കളിച്ചിട്ടുണ്ട്.

അത്തരത്തിൽ ഡാൻസും പാട്ടുമൊക്കെയായി മമ്മൂട്ടി വ്യത്യസ്ത കഥാപാത്രമായി എത്തിയ സിനിമയായിരുന്നു കിഴക്കൻ പത്രോസ്. ഇപ്പോഴിതാ കിഴക്കൻ പത്രോസ് സിനിമയിൽ മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ പ്രഭുദേവ എത്തിയ സംഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു.

Advertisements

ചിത്രത്തിലെ നീരാളി പെണ്ണിന്റെ എന്ന ഗാനം ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് പ്രഭുദേവയും, അച്ഛനും ഡാൻസ് മാസ്റ്ററുമായ സുന്ദരൻ മാസ്റ്ററും എത്തിയത്. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവം വിവരിച്ചത്.

ടിഎസ് സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ ചെയ്തതിൽ ഏറ്റവും വലിയ പാട്ടുള്ള സിനിമ കിഴക്കൻ പത്രോസ് ആണ്. നീരാളി പെണ്ണിന്റെ എന്നുപറയുന്ന പാട്ടിൽ നാൽപ്പതോളം ഡാൻസേഴ്സ് ഉണ്ട്. മമ്മൂക്ക, ഉർവശി തുടങ്ങി ജനാർദ്ദനൻ ചേട്ടൻ, മണിയൻ പിള്ള രാജു, സൈനുദ്ദീൻ അങ്ങനെ എല്ലാവരും ഡാൻസ് കളിക്കണം.

രണ്ടുദിവസം മുമ്പുതന്നെ ജനാർദ്ദനൻ ചേട്ടനും മണിയൻ പിള്ള രാജുവുമൊക്കെ പ്രാക്ടീസിന് പോയി. ഉർവശിയും തലേദിവസമേ പ്രാക്ടീസിന് എത്തി. മമ്മൂക്ക മാത്രം സമയമുണ്ടല്ലോ, നമുക്കത് നോക്കാമെന്ന് പറഞ്ഞു. സെറ്റിൽ വന്ന് മമ്മൂക്ക കാണുന്നത് 40 ഡാൻസേഴ്സിനെയാണ്.

ഏറ്റവും രസം അതിൽ ഒരുവശത്ത് സുന്ദരൻ മാസ്റ്ററും മറ്റൊരു വശത്ത് പ്രഭുദേവയും ആയിരുന്നു എന്നതാണ്. സുന്ദരൻ മാസ്റ്റർ അന്നത്തെ ഏറ്റവും വലിയ ഡാൻസ് മാസ്റ്റേഴ്സിൽ ഒരാളും പ്രഭുദേവയുടെ പിതാവുമാണ്. പ്രഭുദേവ അന്ന് അഭിനയിച്ച് തുടങ്ങിയിട്ടുമുണ്ട്.

കമലഹാസനു വേണ്ടിയാണോ ഇവർ വന്നതെന്നാണ് മമ്മൂക്ക എന്നോട് ചോദിച്ചത്. പക്ഷേ ഓകെ പറയുന്നതുവരെ ഡാൻസ് ചെയ്യാൻ അദ്ദേഹം തയ്യാറായി. വളരെ നന്നായി അദ്ദേഹമത് ചെയ്യുകയും ചെയ്തു. തിയേറ്ററിൽ നിറഞ്ഞ കൈയടിയായിരുന്നു മമ്മൂക്കയുടെ ഡാൻസിന് ലഭിച്ചത്.

മമ്മൂട്ടിയുടെ ഡാൻസിന്റെ വീഡിയോ കാണാം

Advertisement