ഭർത്താവ് ഡിവൈഎസ്പി, മകൾ അറിയപ്പെടുന്ന നായിക; കുടുംബവിളക്കിലെ സുമിത്രയുടെ ഉറ്റസുഹൃത്ത് നിലീനയായി എത്തുന്ന ബിന്ദു പങ്കജിന്റെ വിശേഷങ്ങൾ ഇങ്ങനെ

27826

മലയാളം മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീതി നേടി ഏഷ്യാനെറ്റിൽ മുന്നേറുന്ന പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. പ്രശസ്ത സിനിമാ നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തിൽ അവഗണിക്കപ്പെടുന്ന വീട്ടമ്മയാണ് സുമിത്ര.

സുമിത്രയുടെ വില മനസിലാക്കാതെ സഹപ്രവർത്തക വേദികയെ പ്രണയിക്കുന്ന ആളാണ് സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളും ജീവിതവുമൊക്കെയാണ് സീരിയലിന്റെ കഥ. അതേ സമയം സുമിത്രയുടെ അടുത്ത സുഹൃത്തായ നിലീനയ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

Advertisements

സുമിത്രയ്ക്ക് പിന്തുണ നൽകി എപ്പോഴും ഒപ്പം നിൽക്കുന്ന ആത്മസുഹൃത്താണ് നിലീന. സീരിയലിൽ ശക്തമായ കഥാപാത്രമാണ് നിലീന. ബിന്ദു പങ്കജ് എന്നാണ് നിലീനയെ അവതരിപ്പിക്കുന്ന താരത്തിന്റെ യഥാർത്ഥ പേര്. ആലുവ സ്വദേശിനിയാണ് ബിന്ദു.

ആലുവ സ്വദേശിനി ആണെങ്കിലും തിരുവന്തപുരവുമായി അടുത്ത ബന്ധമുണ്ട് താരത്തിന്. താരത്തിന്റെ അമ്മ വലിയ ആറ്റുകാലമ്മ ഭക്തയാണ്. സ്ഥിരമായി പൊങ്കാലയിടാൻ എത്തുന്ന ആളാണ് ബിന്ദു പങ്കജ്. കുട്ടിക്കാലത്ത് തന്നെ നൃത്തത്തോട് വലിയ ഇഷ്ടമാണ് ബിന്ദുവിന്. മീര വാസുദേവിനൊപ്പം അഭിനയിക്കുന്നതിന് ചെറിയ പേടി ഉണ്ടായിരുന്നുവെങ്കിലും പെട്ടെന്ന് കൂട്ടായി എന്ന് ബിന്ദു പറയുന്നു.

പെട്ടെന്ന് എല്ലാവരുമായി അടുക്കുന്ന ആളാണ് മീരയെന്നും ഇത്ര വലിയ ആക്ട്രസ് ആണെന്ന ഒരു ജാടയും ഇല്ലെന്നും ബിന്ദു പറയുന്നു. തന്റെ മകളാണ് തന്റെ കരുത്തെന്ന് താരം പറയുന്നു. പലപ്പോഴും താൻ തളർന്നു പോകുമ്പോൾ തന്റെ മകൾ ധൈര്യം തരുമെന്നും താരം പറയുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബവിളക്കിലെ നിലീനയായിട്ടാണ് താരത്തെ ആരാധകർ ഏറ്റെടുക്കുന്നത്.

ഡിവൈഎസ്പിയാണ് ബിന്ദുവിന്റെ ഭർത്താവ് അശോക്. രണ്ടു മക്കളാണ് താരത്തിന്. ഇരട്ടക്കുട്ടികളായ മകൻ ഗൗതമും മകൾ ഗായത്രിയും. 10, 17 വർഷമായി ബിന്ദു അഭിനയരംഗത്ത് താരം ഉണ്ട്. ഗർന്ധർവ്വയാമം എന്ന സീരിയലിലാണ് താരം ആദ്യം അഭിനയിച്ചത്. അന്ന് മക്കൾ തീരെ ചെറിയ കുട്ടികളായത് കൊണ്ട് പിന്നീട് അഭിനയത്തിൽ തുടരാൻ സാധിച്ചില്ല. പിന്നാലെ വർഷങ്ങൾക്ക് ശേഷം വനിത രത്‌നം എന്ന റിയാലിറ്റി ഷോയിലാണ് താരം എത്തിയത്.

പിന്നാലെ തന്റെ ആഗ്രഹം പോലെ പിന്നീട് അഭിനയത്തിൽ സജീവമാകുന്നത്. കുട്ടിക്കാലം മുതൽ നൃത്തം ജീവനാണ് ബിന്ദുവിന്. ഒരുപാട് സ്റ്റേജുകളിൽ താരത്തിന് നൃത്തം ചെയ്യാൻ സാധിച്ചു. വനിത രത്‌നത്തിന് ശേഷം പാട്ടിന്റെ പാലാഴി എന്ന സിനിമയിൽ അഭിനയിച്ചു. അങ്ങിനെ കുറച്ച് സിനിമകളിൽ അഭിനയിച്ച ശേഷമാണ് സീരിയലിലേക്ക് വരുന്നത്.

പ്രണയം, ഇന്നാണാ കല്യാണം, ആക്‌സ്മികം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കെകെ രാജീവിന്റെ കഥയിലെ രാജകുമാരി എന്ന സീരിയലിന് മികച്ച നടിക്കുളള അവാർഡ് ലഭിച്ചിരുന്നു. പിന്നീട് തമിഴിലും താരം അഭിനയിച്ചു. കുടുംബത്തിൽ എല്ലാവരും താരത്തിന് വലിയ സപ്പോർട്ടാണ് നൽകുന്നത്. മകൾ ഗായത്രി അശോക് അഭിനേത്രിയാണ്.

ലഡ്ഡു എന്ന ചിത്രത്തിൽ നായികയായി താരം എത്തിയിരുന്നു. ഇൻസ്റ്റാഗ്രാമമം എന്ന വെബ്‌സീരിസിൽ നായികയാണ്. ഇപ്പോൾ മെംബർ രമേശൻ ഒൻപതാം വാർഡിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. മകൻ ഗൗതം ആസ്‌ട്രേലിയയിൽ പഠിക്കുകയാണ്.

Advertisement