ഒരു സീരിയൽ വർക്ക് തുടങ്ങി ടെലികാസ്റ്റ് ആകുന്നത് വരെ പെറ്റമ്മയോട് പോലും പറയാറില്ല: പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ല: ജിഷിൻ

7461

ടെലിവിഷൻ സീരയലുകളിലൂടെ മലയാളം മിനിസ്‌ക്രീൻ താരമായി പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ജിഷിൻ മോഹൻ. വില്ലൻ കഥാപാത്രങ്ങളിലൂടെയും സോഫ്റ്റ് ടച്ചുളള റോളുകളിലൂടെയാണ് നടൻ മലയാളികളുടെ ഇഷ്ടതാരമായത്.

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ തുടക്കം കുറിച്ച താരം തുടർന്നും നിരവധി പരമ്പരകളിൽ അഭിനയിച്ചിരുന്നു. ജിഷിന് പുറമെ ഭാര്യ വരദയും എല്ലാവർക്കും സുപരിചിതയാണ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജിഷിനും വരദയും. സീരിയലുകൾക്ക് പുറമെ സിനിമകളിലും വരദ അഭിനയിച്ചിരുന്നു.

Advertisements

2014 ൽ പ്രണയിച്ചായിരുന്നു വരദയുടെയും ജിഷിന്റെയും വിവാഹം നടന്നത്. അമല സീരിയൽ സെറ്റിൽ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ജിഷിനൊപ്പം ടിക്ക് ടോക്ക് ചെയ്ത് മുൻപ് വരദയും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. വരദയ്ക്കൊപ്പം മകന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചും ജിഷിൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

സീരിയൽ തിരക്കുകൾക്കിടെയിലും ജിഷിൻ മോഹന്റെതായി വരാറുളള സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധേയമാവാറുണ്ട്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട്. അതേസമയം രസകരമായ മറ്റു ചില പോസ്റ്റുകളുമായും നടൻ എത്താറുണ്ട്.

ജിഷിൻ മോഹന്റതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ പുതിയ സീരിയലിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് രസകരമായ പോസ്റ്റുമായി നടൻ എത്തിയിരിക്കുന്നത്.

ജിഷിൻ മോഹന്റെ പോസ്റ്റ് ഇങ്ങനെ:

പുതിയ സീരിയൽ, ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഏതാണ് എന്നിപ്പോൾ പറയാൻ നിർവ്വാഹമില്ല കേട്ടോ.. കാരണം പാരകൾ ഏതു വഴിക്ക് വരും എന്ന് പറയാൻ പറ്റില്ല. പണ്ട് ഇതുപോലെ എന്റെ പൊട്ടവായ്ക്ക് ഞാൻ ഒരു സുഹൃത്തിനോട് ജോയിൻ ചെയ്യാൻ പോകുന്ന പുതിയ വർക്കിന്റെ സന്തോഷം പങ്കുവച്ചു.
പിന്നീട് ആ കഥാപാത്രം ചെയ്തത് ആ പരനാറി ആയിരുന്നു.

അതിൽപ്പിന്നെ ഒരു വർക്കിന് ജോയിൻ ചെയ്തു ടെലികാസ്റ്റ് ആകുന്നത് വരെ ഞാൻ പെറ്റമ്മയോട് പോലും വർക്കിന് ജോയിൻ ചെയ്ത കാര്യം പറയാറില്ല. ഇതാണ് മക്കളേ ഇൻഡസ്ട്രി. നോക്കീം കണ്ടും നിന്നില്ലെങ്കിൽ കൂടെ നിൽക്കുന്നവൻ തന്നെ കോ.. അല്ലെങ്കിൽ വേണ്ട. ആ വാക്ക് നിങ്ങള് ഊഹിച്ചോ എന്ന് ജിഷിൻ മോഹൻ സഹതാരത്തിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement