ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഭൂമിയിൽ ഇല്ല: കുഞ്ഞതിഥി എത്തുന്ന വിശേഷം പങ്കുവെച്ച് നടി ദർശന ദാസ്

2711

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കറുത്തമുത്ത് എന്ന സീരിയലിൽ കൂടി ഏവർക്കും പരിചിതമായ നടിയാണ് ദർശന ദാസ്. കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദർശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു.

ഇതിനോകം തന്നെനിരവധി സീരിയലുകൾ ദർശന ചെയ്തുവെങ്കിലും താരം പ്രേക്ഷകർക്ക് സുപരിചിതമായത് കറുത്തമുത്ത് സീരിയലിൽ കൂടിയായിരുന്നു. പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയിൽ നായികയായി എത്തിയ ദർശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി. വിവാഹത്തോടെ സുമംഗലി ഭവയിൽ നിന്നും ദർശന മാറിയിരുന്നു.

Advertisements

തൊടുപുഴ സ്വദേശി അനൂപുമായി ഈ വർഷം ആദ്യം ആയിരുന്നു ദർശനയുടെ വിവാഹം. വിവാഹശേഷം ചില വിവാദങ്ങൾ ദർശനയ്ക്ക് നേരിടേണ്ടി വന്നു. എന്നാൽ അവയെ ഒക്കെ വളരെ ലളിതമായ രീതിയിൽ ദർശന കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.

അതേ സമയം ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കുറച്ച് നാളുകളായി താരത്തെ ഇപ്പോൾ സ്‌ക്രീനിൽ കാണുന്നില്ലായിരുന്നു.

ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് തന്റെ ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ദർശന. തന്റെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോഴെന്നു ദർശന തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ദർശന തന്റെ സന്തോഷം പങ്കുവെച്ചത്.

നിമിഷ നേരം കൊണ്ടാണ് ചിത്രവും താരത്തിന്റെ വിശേഷവും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞു വയറിൽ തലോടുന്ന ചിത്രത്തിനൊപ്പമാണ് താൻ അമ്മയാകാൻ പോകുന്ന വിവരം ദർശന പങ്കുവെച്ചത്. ഉള്ളിലെ നിന്റെ തുടിപ്പുകൾക്ക് പകരം വയ്ക്കാൻ മാറ്റൊരു വികാരവും ഭൂമിയിൽ ഇല്ല എന്നാ കുറിപ്പോടെയാണ് താരം തന്റെ ബേബി ബംപ് പങ്കുവെച്ചത്.

നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. സീരിയലിൽ നിന്നും ഇപ്പോൾ വിട്ട് നിൽക്കുന്നതിന്റെ കാരണം ഇപ്പോഴാണ് മനസിലായത് എന്നാണ് ആരാധകരും പറയുന്നത്. മൗനരാഗം സീരിയൽ പ്രവർത്തകരും ദർശനയുടെ പോസ്റ്റിനു ആശംസകളുമായി എത്തുന്നുണ്ട്. ലൊക്കേഷനിൽ താരത്തെ മിസ് ചെയ്യുന്നുവെന്നാണ് അവർ കുറിച്ചത്.

Advertisement