മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്ന വമ്പൻ സംവിധായകർ അവരുടെ കാത്തിരിപ്പ് തുടരേണ്ടിവരുമെന്ന് സൂചന നൽകി മമ്മൂട്ടി തന്റെ പുതിയ പ്രൊജക്ട് ആരംഭിക്കുന്നു. നവാഗതനായ ജോഫിൻ ടി ചാക്കോയ്ക്ക് മമ്മൂട്ടി ഡേറ്റ് നൽകി. ജോഫിൻ എഴുതിയ തിരക്കഥ വായിച്ച് ത്രില്ലടിച്ച മമ്മൂട്ടി ചിത്രം ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
മറ്റ് പ്രൊജക്ടുകൾ ഒക്കെ മാറ്റിവച്ചാണ് ജോഫിൻറെ സിനിമ മമ്മൂട്ടി തുടങ്ങുന്നത്. ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ‘വൺ’ പൂർത്തിയായാൽ ഉടൻ ഈ സിനിമ തുടങ്ങാനാണ് തീരുമാനം. ഒരു തകർപ്പൻ ത്രില്ലർ എന്നാണ് ജോഫിന്റെ തിരക്കഥയെക്കുറിച്ച് ഉയർന്നിട്ടുള്ള അഭിപ്രായം. ആൻറോ ജോസഫ് ഈ സിനിമ നിർമ്മിക്കട്ടെ എന്ന് മമ്മൂട്ടി നിർദ്ദേശിച്ചതായും അറിയുന്നു.
ചിത്രത്തിൻറെ കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടാകും. മറ്റ് താരങ്ങളെയും സാങ്കേതികപ്രവർത്തകരെയും തീരുമാനിച്ചുവരുന്നതേയുള്ളൂ. സത്യൻ അന്തിക്കാട്, കെ മധു, അമൽ നീരദ്, വിനോദ് വിജയൻ തുടങ്ങിയവരുടെ സിനിമകൾ തള്ളിവച്ചിട്ടാണ് ജോഫിന് മമ്മൂട്ടി ഡേറ്റ് നൽകിയിരിക്കുന്നത്.
ഹിറ്റ് സംവിധായകനായ ജിസ് ജോയിയുടെ സഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു ജോഫിൻ ടി ചാക്കോ.