മലയാളികൾ ആയ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ബിജു മേനോനും ഭാര്യയും മുൻകാല നായികാ നടിയുമായ സംയുക്ത വർമ്മയും. ഒരു കാലത്ത് മലാളത്തിലെ സൂപ്പർ നായിക ആയിരുന്നു സംയുക്ത വർമ്മ.
അഭിനയ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനുമായി പ്രണയിത്തിൽ ആവുകയും വിവാഹം കഴിക്കുകയും ആയിരുന്നു ഇവർ. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത വർമ്മ.
എന്നാൽ കുടുംബം നോക്കുന്നതിനോടാ ഒപ്പം തന്നെ യോഗയും പരസ്യചിത്രങ്ങളും ഒക്കെയായി എപ്പോഴും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് സംയുക്ത. 2002ലാണ് സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതർ ആയത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വർമ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.
പിന്നീട് മഴ മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പിന്നീടാണ് ഇരുവരും വിവാഹിതർ ആകുന്നത്. നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ സിനിമയിലു ണ്ടായിരുന്നത്. ഇക്കാലത്ത് മികച്ച നടിക്കുള്ള 2 കേരള സംസ്ഥാന അവാർഡും താരം നേടിയെടുത്തു.
സത്യൻ അന്തിക്കാട് ലോഹിതദാസിന്റെ രചനയിൽ സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയാണ് സംയുക്ത വർമ്മയുടെ അരങ്ങേറ്റ ചിത്രം. ജയറാം ആയിരുന്നു ഈ ചിത്രത്തിൽ സംയുക്തയുടെ നായകനായി വേഷമിട്ടത്. പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ടിട്ട് വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കുന്ന താരത്തിന്റെ സിനിമയിലേക്ക് ഉള്ള മടങ്ങി വരവ് എന്നാണെന്നുള്ള ചോദ്യം സ്ഥിരമാണ്.
ബിജു മേനോൻ പങ്കെടുക്കുന്ന ഏത് അഭിമുഖത്തിലും ഉള്ള ചോദ്യമാണ് എന്നാണ് ഭാര്യ സംയുക്ത വർമ്മ അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത് എന്നുള്ളത്. അതേസമയം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന സംയുക്ത വർമ്മ യോഗയും മറ്റുമായി സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായി താരം അതിലൂടെ തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
അതിനിടെ ബിജുമേനോൻ ഇപ്പോൾ ആദ്യകാലത്ത് ചെയ്തിരുന്നത് പോലെയുള്ള സിനിമകൾ അല്ല ചെയ്യുന്നത്. സിനിമകൾ ചെയ്യുന്നതിലും കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും നല്ല മാറ്റം വന്നിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങൾ വിട്ട് കോമഡി നായകനായാണ് താരം മുന്നേറുന്നത്.
ഓർഡിനറി, സ്വർണക്കടുവ, രക്ഷാധികാരി ബൈജു, ആനക്കള്ളൻ, വെള്ളിമൂങ്ങ, തെക്കൻതല്ല് തുടങ്ങിയ നിരവധി സിനിമകൾ ഇതിന് ഉദാഹരണമാണ്. മുൻകാലത്ത് സിനിമകൾ ഇപ്പോൾ ആലോചിക്കുമ്പോൾ എന്തൊക്കെയാ ചെയതു കൂട്ടിയെന്ന് തോന്നുമെന്നാണ് ബിജുമേനോൻ പറയുന്നത്.
മൂന്ന് മാസം മുൻപ് അഭിനയിച്ച ചിത്രം കണ്ടാലും അതിൽ പല കുഴപ്പങ്ങളും മനസ്സിലാകും. ആ പാട്ട് സീനിൽ ഇങ്ങനെ ചെയ്യണ്ടായിരുന്നു, ആ സീൻ കുറച്ചു നന്നാക്കായിരുന്നു എന്നൊക്കെ തോന്നും. പഴയ സിനിമകൾ ടിവിയിൽ വരുമ്പോൾ ചമ്മലാണ്.
ഞാനും സംയുക്തയും ചാനൽ മാറ്റിപിടിക്കും എന്നും ബിജു മേനോൻ പറയുന്നു. ബിജുവിന്റെ കൂടെ സിനിമ ചെയ്യണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകൾ പറയാനുണ്ടെങ്കിൽ ചിരി വരും.
വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമൽഹാർ. വളരെ സീരിയസ് ഡയലോഗുകൾ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങൾക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും എന്നും ബിജു മേനോൻ പറയുന്നു.