പാർവതിയെ കല്ല്യാണം കഴിക്കാൻ അന്ന് അവൾ സമ്മതിച്ചില്ല, എനിക്ക് ധൈര്യവും ഇല്ലായിരുന്നു; ദിനേശ് പണിക്കർ പറഞ്ഞത് കേട്ടോ

16325

ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവ് ആയിരുന്നു ദിനേശ് പണിക്കർ. കിരീടം, ചെപ്പുകിലുക്കണ ചങ്ങാതി, രജപുത്രൻ, മയിൽപ്പീലിക്കാവ്, കളിവീട്, പ്രണയവർണങ്ങൾ, സ്റ്റാലിൻ ശിവദാസ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം മലയാളത്തിൽ ഒരുക്കിയിട്ടുള്ളത്.

നിരവധി ടിവി സീരിയലുകളും നിർമ്മിച്ചിട്ടുള്ള അദ്ദേഹം നിർമ്മാണത്തിന് പുറമേ അഭിനയ രംഗത്തേക്കും എത്തിയിരുന്നു. ഇതിനോടകം നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തു കഴിഞ്ഞു.

Advertisements

അതേ സമയം സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ 1989ൽ പുറത്തിറങ്ങിയ കിരീടം എന്ന സിനിമ നിർമ്മിച്ചത് ദിനേശ് പണിക്കർ ആയിരുന്നു. നിർമ്മാണം മാത്രമല്ല ആ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരവും ആ നാളുകളിൽ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Also Read
ആ ദിലീപ് ചിത്രത്തിന് ഏറ്റത് ഷംന കാസിമിന്റെ ശാപം, നായികായിരുന്ന തന്നെ സിനിമയിൽ നിന്നും ഒഴിവാക്കി, ദീലീപ് വിളിച്ചത് പറഞ്ഞത് ഇങ്ങനെ: കണ്ണീരോടെ ഷംന വെളിപ്പെടുത്തിയത്

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ കിരീടത്തിൽ മോഹൻലാലും അന്നത്തെ സൂപ്പർനായികയും ഇപ്പോൾ നടൻ ജയറാമിന്റെ ഭാര്യയുമായ പാർവതിയും ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

ഈ സിനിമയിലെ കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന ഗാനരംഗത്തിൽ പാർവതിയുടെ കഥാപാത്രം വിവാഹിത ആകുന്ന രംഗം കാണിക്കുന്നുണ്ട്. ആ രംഗത്തിൽ പാർവ്വതിക്ക് ഒപ്പം അഭിനയിക്കാൻ ആദ്യം സംവിധായകൻ പരിഗണിച്ചത് ദിനേശ് പണിക്കരെ ആയിരുന്നു.

എന്നാൽ ഗാനരംഗം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം ഭാര്യയോട് പറഞ്ഞു. കിരീടത്തിൽ അഭിനയിക്കാൻ തനിക്ക് അവസരം കിട്ടിയെന്നാണ് ഭാര്യയോട് പറഞ്ഞത്. പാർവതിയുടെ ഭർത്താവ് ആയി അഭിനയിക്കാൻ പോവുകയാണെന്ന് തമാശ രൂപേണയാണ് പറഞ്ഞത്.

എന്നാൽ എന്തുകൊണ്ടോ ഭാര്യയ്ക്ക് അത് തമാശയായി തോന്നിയില്ല. ആ രംഗത്തിൽ അഭിനയിക്കാൻ അവർ സമ്മതിച്ചില്ല. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സ്വന്തം സിനിമയിൽ പോലും അഭിനയിക്കാനുള്ള ധൈര്യം താൻ കാണിച്ചിരുന്നില്ല എന്നതാണ് സത്യമെന്നും ദിനേശ് തുറന്നു പറയുന്നു.

Also Read
കറുത്ത മണിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് മലയാള നടിമാര്‍, ലോക സുന്ദരി ഐശ്വര്യ റായി ആ ഒറ്റ രംഗം അഭിനയിക്കാന്‍ മണിയെ കാത്തിരുന്നത് മണിക്കൂറുകള്‍, കലാഭവന്‍ മണിയുടെ വളര്‍ച്ച അതിശയിപ്പിക്കുന്നത്

അഭിനയിക്കാൻ അറിയില്ലായിരുന്നു തനിക്ക്. കിരീടത്തിലെ വേഷം അഭിനയ പ്രാധാന്യമുള്ളതായിരുന്നില്ല. ഗാനരംഗത്തിൽ പാർവതിയുടെ കൈ പിടിച്ച് നടന്നാൽ മതിയായിരുന്നു. ഭാര്യ സമ്മതിക്കാത്തതിനാൽ ആ രംഗത്ത് അഭിനയിക്കാൻ വേറെ താരത്തെ കൊണ്ടു വരികയായിരുന്നു എന്നും ദിനേശ് പണിക്കർ പറയുന്നു.

അതേ സമയം ചന്ദനമഴ എന്ന സീരിയലിലെ വേഷത്തോടെ ആണ് ദിനേശ് പണിക്കർ അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകരുടെ സുപരിചിതനായി മാറിയത്. ഇതിനോടകം മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവരുടെയെല്ലാം ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങളിൽ അദ്ദേഹം എത്തിക്കഴിഞ്ഞിട്ടുണ്ട്.

Advertisement