മലയാളം മനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയൽ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോ രാ ട്ട വീ ര്യം, കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്.
ഇതിനോടകം തന്നെ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ഈ ജനപ്രീയ പരമ്പരയിൽ അഥിതി ടീച്ചറായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീധന്യ. ഒരു ടെലിവിഷൻ അവതാരക കൂടിയാണ് ശ്രീധന്യ. പ്രണയ മീനുകളുടെ കടൽ, ഇരുപത്തി ഒന്നാം നൂറ്റാണ്ട് തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ഗായത്രി എന്നാണ്.
കുട്ടിക്കാലം മുതൽ ശ്രീധന്യക്ക് നൃത്തത്തോട് വളരെയധികം ഇഷ്ടമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. നടിയുടെ ആദ്യ സിനിമ അപൂർവ രാഗം ആയിരുന്നു, പക്ഷേ ആ സിനിമയിൽ ഒരു സപ്പോർട്ടീവ് റോളിലായിരുന്നു. കടൽ കുതിര എന്ന തമിഴ് ചിത്രത്തിലും ശ്രീധന്യ അഭിനയിച്ചു.
ഇപ്പോഴിതാ സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീധന്യ. സിനിമയിൽ അഭിനയിക്കുമ്പോൾ താൻ ഒറ്റയ്ക്കായിരുന്നു സെറ്റിൽ പോയിരുന്നതെന്നും ഇതിന്റെ പേരിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ആണ് ശ്രീധന്യ പറയുന്നത്.
ആദ്യത്തെ രണ്ട് മൂന്ന് സിനിമകൾ സൗഹൃദത്തിന്റെ പേരിലായിരുന്നു ലഭിച്ചത്. അത് വളരെ രസകരമായിരുന്നു അതിന് ശേഷം ബുദ്ധിമുട്ട് തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റേത് ജോലിയും പോലെ തന്നെയല്ലേ സിനിമ എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ പറയുന്നു.
ശ്രീധന്യയുടെ വാക്കുകൾ ഇങ്ങനെ:
ഞാനെന്റെ കരിയറിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും താൻ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റിൽ ഒരാൾ എന്നോട് പറയുകയും ചെയ്തു. നിങ്ങൾ ഒറ്റയ്ക്ക് വരുന്നത് കൊണ്ടാണ് തെറ്റിദ്ധരിക്കുന്നതെന്ന്.
എനിക്ക് അതിശയം തോന്നി. ഏത് ജോലിക്കാണ് നമ്മൾ വീട്ടുകാരേയും കൂട്ടി പോകുന്നത്. എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ പണി നിർത്തുന്നതല്ലേ നല്ലത് എന്ന് താൻ അയാളോട് പറഞ്ഞു.ഇന്ന് ആ കാഴ്ചപ്പാട് കുറച്ച് കൂടെ മാറിയിട്ടുണ്ടാകാമായിരിക്കാം എന്നും താൻ പറഞ്ഞത് 2012 ലെ കാര്യമാണെന്നും ശ്രീധന്യ വ്യക്തമാക്കുന്നു.
അതേ സമയം താരം ഒരു അദ്ധ്യാപിക കൂടിയാണ്. 1977 ജനുവരി 20 ന് തൃശ്ശൂരിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് ശ്രീധന്യ ജനിച്ചത്. തൃശൂർ വിമല കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ താരത്തിന്റെ മാതാപിതാക്കൾക്ക് ഒരിക്കലും മാധ്യമങ്ങളിലോ ഫിലിം ലൈനിലോ മകൾ പോകുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ല.
എന്നാൽ എന്നും അത്തരം മേഖലകളിൽ മാത്രമാണ് ശ്രീധന്യക്ക് പ്രിയവും. കോളേജ് പഠന കാലത്ത് പ്രണയിച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ ഋഷികേശ് എന്ന യുവാവിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. അതേ സമയം ശ്രീധന്യയുടെ ആഗ്രഹം എന്ന പോലെ മാധ്യമ മേഖലയിൽ ജോലി ചെയ്യാൻ ഉള്ള പിന്തുണയും ഭർത്താവായ ഋഷികേശ് നൽകിയിരുന്നു.
വൈഷ്ണവി, മൃണാളിനി എന്നി രണ്ട് പെൺ മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ആദ്യം സിംഗ് എൻ വിൻ എന്ന പരിപാടി ആങ്കറിങ് ചെയ്യാൻ ആയിരുന്നു താരത്തിന് അവസരം ലഭിച്ചത്. നിഖിലായിരുന്നു പരിപാടിയുടെ അവതാരകൻ ആയി എത്തിയത്. എന്നാൽ ആ പരിപാടി താരം സ്വീകരിച്ചിരുന്നില്ല. തുടർന്ന് നിരവധി ഷോകളിൽ സ്റ്റാർ ആങ്കറായി താരം മാറുകയും ചെയ്തു.
എന്നാൽ താരത്തെ ഏറെ ശ്രദ്ധേയാക്കിയത് നടി റീനു മാത്യൂസിനോട് ഉള്ള സാമ്യതയാണ്. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത മമ്മിയുടെ സ്വന്തം അച്ചൂസ്’എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഒരു സിനിമയിൽ അമ്മയുടെ വേഷത്തിൽ അഭിനയിച്ച ധന്യ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള നിരവധി ചിത്രങ്ങളിലും ശ്രദ്ധേയമയാ വേഷങ്ങൾ അഭിനയിച്ചു.
കൂടാതെ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു. മികച്ച അവതാരക എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾക്കും ശ്രീധന്യ അർഹയായി. അതേ സമം മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലേക്ക് ചുവട് വച്ച താരം പിഎച്ച്ഡി നേടാൻ ഒരു ഇടവേള എടുത്തിരുന്നു.
Also Read
വിവരക്കേട് പറയാതെ സ്ത്രീയേ ; വൈറലായി ഭാവനയുടേയും രമ്യ നമ്പീശന്റേയും വീഡിയോ