പ്രണയമുണ്ട്, നാലുവർഷമായുള്ള പ്രണയമാണ്: വെളിപ്പെടുത്തലുമായി കുടുംബവിളക്കിലെ ‘പ്രതീഷ്’ നൂബിൻ ജോണി

112

പ്രശസ്ത ചലച്ചിത്ര നടി മീരാ വാസുദേവ് പ്രധാനവേഷത്തിലെത്തന്നു എന്ന കാരണത്താൽ തന്നെ ഇതിനോടകം ഏറെ ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പര. സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ടവരുമാണ്.

നടി മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്. അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ.

Advertisements

മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. നേരത്തെ പ്രമുഖ സിനിമാ നടൻ ശ്രീജിത്ത് വിജയ് ആയിരുന്നു അനിരുദ്ധ് ആയി എത്തിയിരുന്നത്. പിന്നീട് ശ്രീജിത്ത് വിജയ് മാറി ആനന്ദ് എത്തുകയായിരുന്നു. നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്. മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്.

നിരവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിൻ ജോണിയുടെ സ്വദേശം. അച്ഛൻ അമ്മ ചേട്ടൻ ചേട്ടത്തി തുടങ്ങിയവരടങ്ങുന്നതാണ് നൂബിന്റെ കുടുംബം. മോഡലിങ്ങിൽ ഒക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

നേരത്തെ ശ്രീജിത്ത് വിജയ്‌ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു
ഇടുക്കിയിൽ തന്നെയാണ് താരം പഠിച്ചു വളർന്നത്. യുവക്ഷേത്ര ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു.

ഒരു വക്കീൽ കൂടിയാണ് നൂബിൻ കുട്ടിമാണി സീരയലിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം,സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചിരുന്നു. നിരവധി ഷോർട് ഫിലിമുകളിലും താരം എത്തിയിട്ടുണ്ട്. ഇപ്പോൾ മികച്ച അഭിപ്രായത്തോടെ സീരിയലിൽ മുന്നേറുകയാണ് നൂബിൻ.

ഇപ്പോളിതാ യഥാർത്ഥ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. നൂബിനും പ്രതീഷും തമ്മിൽ സാമ്യമുണ്ടോ എന്ന് ചോദിച്ചാൽ വ്യക്തി പരമായി എന്നെ അറിയാവുന്ന ആളുകൾ തീർച്ചയായും സാമ്യമുണ്ടെന്ന് പറയും. കാരണം സംഗീതത്തെ ഇഷ്ടപ്പെടുന്ന, അമ്മയെ ജീവന് തുല്യം സ്‌നേഹിക്കുന്ന, എന്നാൽ മുൻകോപിയായ വ്യക്തിയാണ് പ്രതീഷ്.

ഞാനും ജീവിതത്തിൽ അങ്ങനെ തന്നെയാണ്. അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിധി.വീട്ടിൽ ഏറ്റവും കൂടുതൽ അറ്റാച്ച്മെന്റും അമ്മയോട് ആണ്. എന്റെ ഏറ്റവും വിമർശകരിൽ ഒരാളാണ് അമ്മ. പ്രതീഷിനെ പോലെ തന്നെ പെട്ടന്ന് ദേഷ്യം വരികയും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ മുഖത്തു നോക്കി പറയുകയും ചെയ്യും.

ജീവിതത്തിവെ പ്രണയത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചു നൂബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. സൗഹൃദവും പ്രണയവും ജീവിതത്തിലുണ്ട് എന്നാണ് താരം പറയുന്നത്. നാല് വർഷമായിട്ടുള്ള പ്രണയമാണ്. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ.

ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കാറുണ്ട്. അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് പോകാൻ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സഹായകമാകാറുണ്ട്.. ഇടുക്കി ജില്ലയില രാജാക്കാട് ആണ് വീട്.

നാല് വർഷമായിട്ടുള്ള പ്രണയമാണ്. എല്ലാവരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാൻ.ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പരിചയപ്പെട്ട വ്യക്തികളുമായിവരെ സൗഹൃദം സൂക്ഷിക്കാറുണ്ട്. അഭിനയത്തിലെ തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് പോകാൻ സുഹൃത്തുക്കളുടെ ഉപദേശങ്ങൾ സഹായകമാകാറുണ്ടെന്നും നൂബിൻ വ്യക്തമാക്കുന്നു.

Advertisement