മമ്മൂട്ടിയേയും മോഹൻലാലിനേയും എടാ പോടാന്ന് വിളിക്കാൻ കഴിയുമെന്നതാണ് ഒരു ഗുണം: സായ്കുമാറിന്റെ വാക്കുകൾ വൈറൽ

37

നായകനായും സഹനടനായും തിളങ്ങയിതിന് ഒപ്പം തന്നെ നിരവധി അച്ഛൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് സായ് കുമാർ. സൂപ്പർ സ്റ്റാറുകളുടെയെല്ലാം അച്ഛനായി അഭിനയിച്ചിട്ടുള്ള അദ്ദേഹം ഈയടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയ ചില കാര്യങ്ങൾ ഏറെ ചർച്ചയായിരിക്കുകയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും താരചക്രവർത്തി മോഹൻലാലിനേയും എടാ പോടാന്ന് വിളിക്കാൻ കഴിയുമെന്നതാണ് സിനിമകളിൽ അവരുടെ അപ്പനായി അഭിനയിക്കുന്നതിന്റെ ഗുണം എന്ന് നടൻ സായ്കുമാർ. മക്കളിൽ മൂത്തയാൾ മമ്മൂട്ടിയാണ്, അതിന്റെ ഉത്തരവാദിത്തവുമുണ്ട്.

Advertisements

നമ്മളേക്കുറിച്ച് നല്ലതേ പറയൂ. രണ്ടാമത്തെ മകനാണ് മോഹൻലാൽ അപ്പനോടുള്ള ബഹുമാനത്തോടെയാണ് പെരുമാറ്റം കുസൃതിയുമാണ്. മക്കളിൽ പക്വതയുള്ളയാൾ സുരേഷ് ഗോപിയാണ്. കുടുംബത്തോടൊക്കെ നല്ല കെയറിങ് ആണ്.

ഏറ്റവും ഇളയവനാണ് ദിലീപ്. അൽപം കൂടുതൽ കൊഞ്ചിച്ചതിന്റെ കുറുമ്പൊക്കെയുണ്ട്. ഒരു കുഞ്ഞടിയുടെ കുറവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞു.

ന്യൂജെൻ സിനിമകളിലെ അപ്പൻ കഥാപാത്രങ്ങളെക്കുറിച്ച് രസകരമായ മറുപടിയാണ് സായ് കുമാർ നൽകുന്നത്. മിക്കപ്പോഴും അപ്പന്മാർക്ക് ചുവരിലാണ് സ്ഥാനം. കണ്ടാൽ കൊള്ളാവുന്ന അപ്പനാണെങ്കിൽ സോമേട്ടന്റെയും സുകുമാരേട്ടന്റെയും പടം വയ്ക്കും. ഇടത്തരം അപ്പന്റെ സ്ഥാനത്ത് തന്റെയൊക്കെ പടം വയ്ക്കുമെന്നും സായ് കുമാർ പറഞ്ഞു.

Advertisement