സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിൻ മോഹനും വരദയും. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സീരിയൽ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണണം പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.
ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിന്റെ സെറ്റിൽ വെച്ചായിരുന്നു ഇവർ പ്രണയത്തിൽ ആയതും പിന്നീട് വിവാഹിതർ ആയതും. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഇവർ വിവാഹ മോചിതരായി എന്ന പേരിലാണ് ഇരുവരും സോഷ്യൽ മീഡിയ വാർത്തകളിൽ ഇടം പിടിക്കുന്നത്.
ഈ വിഷയത്തെ കുറിച്ച് ഇരുവരും പല രീതിയിലും പ്രതികരണവുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മറ്റൊന്നാണ്. ജിഷിൻ മോഹനും സീരിയൽ നടൻ ആദിത്യൻ ജയനും ഐ കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള ജിഷിന്റെ ഒരു വെളിപ്പെടുത്തൽ ആണത്.
Also Read
സിനിമകളിലെ പ്രണയ നായിക, രണ്ടു പെൺകുട്ടികളുടെ അമ്മ: പ്രിയ നടി മധുബാലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
നല്ല ക്ഷമയുള്ള ആളാണോ ജിഷിൻ എന്ന് ആദിത്യൻ ചോദിച്ചപ്പോൾ അതേ എന്നാണ് ജിഷിൻ മറുപടി കൊടുത്തത്. തനിക്ക് അങ്ങനൊരു സംഭവം ഓർമ്മയുണ്ടെന്ന് ആദിത്യൻ പറഞ്ഞു. ഒരു പ്രശ്‌നം നടന്നപ്പോൾ ഉണ്ടായതല്ലേ എന്ന് ജിഷിൻ തിരിച്ചും ചോദിച്ചു.
ആ വിഷയം പറയട്ടെ എന്ന് ആദിത്യൻ ചോദിക്കുകയും പറഞ്ഞോളാനുള്ള അനുവാദം ജിഷിൻ നൽകുകയും ചെയ്തു. ഒരു ദിവസം തന്റെ കൂടെ അഭിനയിക്കുന്ന നടൻ രാത്രിയിൽ ദേഹത്തു മുഴുവൻ ചെളിയുമായി ഓടി വന്നു. എന്താ സംഭവം എന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു നടൻ ജിഷിൻ അടിക്കാൻ വേണ്ടി വണ്ടിയുമായി വന്നുവെന്ന്.
ആ നടനെ വീട്ടിൽ കൊണ്ട് പോയി വിട്ട ശേഷം ജിഷിനെ വിളിച്ചു. എന്താ വിഷയമെന്ന് ചോദിച്ചപ്പോൾ കാര്യം പറയാൻ പോലും ജിഷിൻ തയ്യാറായില്ല. എന്നാൽ ലൊക്കേഷനിൽ എല്ലാവരും അറിഞ്ഞത് ജിഷിൻ എന്തോ പ്രശ്‌നം ഉണ്ടാക്കി എന്നാണ്.
ശരിക്കും ജിഷിന്റെ കുടുംബ ജീവിതത്തിൽ കയറി വലിയൊരു കളി ആ നടൻ കളിച്ചു. അത് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആദിത്യൻ പറയുന്നു. ആ നടന്റെ പേരിൽ എന്നെ പലരും വിളിച്ചു ഭീഷണി പെടുത്തിയിരുന്നു കാര്യം പറഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി എന്നും ജിഷിൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു സംഭവം കൂടി നടന്നു. ഓട്ടോഗ്രാഫ് സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ സീരിയലിലെ ഒരു വേഷം ചെയ്യാൻ അവസരം കിട്ടി. അതിനെ കുറിച്ച് സംസാരിച്ചത് അവിടെന്ന് ഒരു നടൻ കേട്ടു. എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ എല്ലാം പറഞ്ഞു.
എന്നാൽ പരമ്പര തുടങ്ങിയിട്ടും വിളിക്കാത്തത് കൊണ്ട് ഞാൻ തിരിച്ചു വിളിച്ചു. അപ്പോൾ പറഞ്ഞു ആ വേഷം ചെയ്യാൻ ഞാൻ ചെയ്യുന്ന പരമ്പരയിൽ നിന്ന് ഒരാൾ വന്നെന്ന്. ഞാൻ ആരോടാണോ പറഞ്ഞത് അയാൾ തന്നെയാണ് അവിടെ പോയതെന്ന് അറിഞ്ഞു എന്ന് ജിഷിൻ പറയുന്നു.