ആദ്യം ടൈം പാസ് പോലെ മദ്യം കുടിക്കും, വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും, പല അപകട സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്, മീരാ ജാസ്മിൻ പറയുന്നു

34694

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി തിളങ്ങിയ താരമാണ് മീരാ ജാസ്മിൻ. ദിലീപിന്റെ നായകയായി ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീരാ ജാസ്മിൻ അഭിനയരംഗത്ത് എത്തിയത്. സൂത്രധാരന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ കൈനിറയെ അവസരങ്ങൾ ലഭിച്ച മീരാ ജാസ്മിൻ വളരെ പെട്ടന്ന് മുൻനിര നായിക നടിയായി മാറുകയായിരുന്നു.

കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, ഒരേ കടൽ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മീര മലയാളത്തിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു.പിടി കുഞ്ഞുമുഹമ്മദിന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും മീര ജാസ്മിന് ലഭിച്ചിട്ടുണ്ട്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയ മീര അവിടെയും തന്റെ വിജയം ആവർത്തിക്കുകയാണ് ഉണ്ടായത്.

Advertisements

റൺ, സണ്ടക്കോഴി തുടങ്ങിയ മീരയുടെ തമിഴ് സിനിമകൾ വലിയ ജനപ്രീതി നേടി. റൺ തെലുങ്കിലേക്ക് മൊഴി മാറ്റിയതോടെ തെലുങ്കിലും അറിയപ്പെടുന്ന നടിയായി മീര മാറി. അതേ സമയം സിനിമയിൽ നിറഞ്ഞു നിന്ന കാലത്ത് വിട പറഞ്ഞ സംവിധായകൻ ലോഹിതാദാസ് ആയിരുന്നു മീര ജാസ്മിന്റെ ഗോഡ്ഫാദർ.

Also Read
മോഹൻലാൽ ചിത്രത്തിന്റെ കഥ ആലോചനയിലാണ്, മഹാഭാരതത്തിലെ ഭീമനെ വച്ച് വൺലൈൻ ഉണ്ടാക്കിയിട്ടുണ്ട്, വമ്പൻ വെളിപ്പെടുത്തലുമായി വിനയൻ

ഇവർ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ പല ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിനെയാെക്കെ മീര ജാസ്മിൻ അന്ന് തള്ളിക്കളയുകയായിരുന്നു. ലോഹിതാദാസ് തന്റെ ഗുരുവാണെന്നും അദ്ദേഹത്തി ന്റെ ഉപദേശം താൻ സ്വീകരിക്കാർ ഉണ്ടെന്നും മീര ജാസ്മിൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഞാൻ അഭിമാനത്തോടെ എന്നും പറയും ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദർ ആണെന്ന്.

അദ്ദേഹം വഴി സിനിമയിൽ എത്തിയതാണ് ദൈവം എനിക്ക് നൽകിയ നല്ല കാര്യം. നല്ലൊരു വ്യക്തി ആയിരുന്നു അദ്ദേഹം. ഓരോരുത്തർ പറയുമായിരുന്നു, വലിയൊരു ഗോഡ് ഫാദർ, എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് അതെ എന്തു പറഞ്ഞാലും ലോഹി അങ്കിളെന്ന് തന്നെ പറയും. ഇന്നും ഞാനങ്ങനെയേ പറയാറുള്ളൂ. എനിക്കെന്തെങ്കിലും നല്ല കാര്യങ്ങൾ വന്നാൽ ഞാൻ അദ്ദേഹത്തെ ഓർക്കും.

ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോയെന്ന് പലരും കളിയാക്കും. അതെ ഇങ്ങനെയും ഒരു ഗുരുവും ശിഷ്യയുമുണ്ട് എന്ന് മീര ജാസ്മിൻ പറയുന്നു. സിനിമയിലെത്തുന്ന പെൺകുട്ടികൾക്ക് നിരവധി അപകട സാധ്യതകളുണ്ട്. പല സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്. അവിടെ എനിക്ക് ശക്തി പകർന്ന് തന്നത് അങ്കിളാണ്.

എന്റെയടുത്ത് അങ്കിൾ പറഞ്ഞിട്ടുണ്ട് സിനിമയിൽ വരും പെട്ടന്ന് പ്രശസ്തി കിട്ടും. നീ പല പല ഭാഷകളിൽ അഭിനയിക്കും. വലിയ മനുഷ്യൻമാരുടെ കൂടെ അഭിനയിക്കും. നിനക്ക് ചിലപ്പോൾ അവർ ഡ്രിങ്ക്‌സ് എല്ലാം ഓഫർ ചെയ്യും. നീ ഒരിക്കലും മദ്യത്തിനോ അങ്ങനെയൊരു കാര്യത്തിനോ അടിമ ആവാൻ പാടില്ല.

Also Read
സിനിമകളിലെ പ്രണയ നായിക, രണ്ടു പെൺകുട്ടികളുടെ അമ്മ: പ്രിയ നടി മധുബാലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ആദ്യം ടൈം പാസ് പോലെ നീ മദ്യം കുടിക്കും. വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും. പക്ഷേ നാളെ നിനക്ക് വീക്ക് ആയ സമയം വരുമ്പോൾ നീ ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും. അങ്ങനെ ജീവിതം നശിച്ച പല നടിമാരും ഉണ്ട്. എന്നെ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞു തന്ന ആൾ ദൈവം ആണെന്നും മീര ജാസ്മിൻ പറയുന്നു.

ട്വന്റി ട്വന്റി ചെയ്യാൻ കഴിയാഞ്ഞതിൽ വിഷമം ഉണ്ട്. മനപ്പൂർവം ചെയ്യാതിരുന്നതല്ല. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു ഞാൻ മനപ്പൂർവം ചെയ്യാതിരിക്കുക യാണെന്ന്. ഏതോ ഒരു ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ട് എന്നോട് ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടു പോയി.

ആ സമയത്ത് കറക്ട് ഒരു തെലുങ്ക് പ്രൊജക്ട് വരുകയായിരുന്നു. അവരുടെ പ്രഷർ വരികയും ഇപ്പുറത്ത് ഡേറ്റെല്ലാം കൺഫോം ചെയ്ത് എന്നെ വിളിക്കുകയും ചെയ്തു. തീരെ എനിക്ക് പോവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നും മീര ജാസ്മിൻ പറയുന്നു.

Advertisement