അന്ന് ദിലീപുമായുള്ള വിവാഹത്തിന് വേണ്ടി വളരെ വിഷമത്തോടെ ആണ് ഞാൻ മഞ്ജുവിനെ ഒരുക്കിയത്, അതിന് കാരണവും ഉണ്ട്: അനില ജോസഫ് പറയുന്നു

36101

നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മഞ്ഝു വാര്യർ. നടൻ ദിലീപും ആയുള്ള വിവാഹവും വിവാഹ മോചനവും അടക്കം തന്റെ വ്യക്തി ജീവിത്തിൽ ചെറിയ വിഷമങ്ങൾ താരത്തിന് ഉണ്ടായെങ്കിലും ഇപ്പോൾ അതിനെയെല്ലാം മറികടന്ന് അഭിനയത്തിന് പ്രാധാന്യം നൽകി ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം ഇപ്പോൾ.

മലയാളത്തിലെ മറ്റുള്ള അഭിനേതാക്കളിൽ നിന്നും വ്യത്യസ്തമായി മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. അതിനുള്ള പ്രധാനകാരണം അവർ ചെയ്തിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്. സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലുടെ എത്തിയ മഞ്ജു വാര്യർ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി തീർന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകനും.

Advertisements

ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയിൽ നിന്ന് തന്നെ ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കര ഏറ്റവുമധികം ചർച്ച ചെയ്തിരുന്നു. ഒടുവിൽ വിവാഹിതരായി വർഷങ്ങളോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേർ പിരിഞ്ഞത്.

Also Read
ഒരിഷ്ടം എനിക്ക് ഉണ്ടായിരുന്നു പക്ഷെ അമ്മ നോ പറഞ്ഞു, കല്യാണം കഴിക്കാത്തതിന്റെ കാരണം ചോദിക്കുന്നവർക്ക് ശോഭനയുടെ മറുപടി

ഇവരുടെ വേർപിരിയലും തുടർന്നുള്ള മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവും ഒക്കെ മാധ്യങ്ങൾ ഒരുപാട് ആഘോഷമാക്കിയ വാർത്തകൾ ആയിരുന്നു. അതേ സമയം മഞ്ജു വാര്യരുമായി പിരിഞ്ഞ ദിലീപ് നടി കാവ്യാ മാധവ
നെ വിവാഹം കഴിക്കുക ആയിരുന്നു.

അതേ സമയം വർഷങ്ങൾക്ക് മുൻപുള്ള ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ് ആണ് മഞ്ജു വാര്യരെ വിവാഹത്തിന് വേണ്ടി ഒരുക്കിയത്. ഇതിനെകുറിച്ച് മുമ്പ് അനില പറഞ്ഞതാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റുപിടിച്ചിരിക്കുന്നത്.

അന്ന് തിരുവനന്തപുരത്ത് നിന്നും 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങൾ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാൻ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോൾ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം വലിയൊരു വിഷമം കൂടി ഉണ്ടായിരുന്നു.

കാരണം മലയാള സിനിമയ്ക്ക് വളരെ മികച്ചൊരു നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എനിക്ക് അറിയാം ആയിരുന്നു. മഞ്ജുവിനെ മറ്റുമുള്ള പ്രേക്ഷകരെപോലെതന്നെ അവരുടെ അഭിനയത്തെ വളരെയധികം ആരാധിക്കുന്ന ഒരു ആളെന്ന നിലയിൽ ആ വിഷമം വളരെ കൂടുതൽ ആയിരുന്നു. വളരെയധികം ആത്മാർഥതയും സത്യസന്ധതയും ഉള്ള ആളാണ് മഞ്ജു എന്നും അനില പറയുന്നു.

Also Read
ഇതുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, നമുക്ക് വില തരുന്ന ആള്‍ ഒപ്പം ഉണ്ടെങ്കില്‍ ജീവിതം സ്മൂത്ത് ആയി പോകും; ആരതി പൊടിയെക്കുറിച്ച് റോബിന്‍ പറയുന്നത് കേട്ടോ

വിവാഹത്തിനും അല്ലാതെയും പല മുൻനിര നായികമാരെയും അനിലയാണ് ഒരുക്കിയിരുന്നത്. പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് വേണ്ടി പാർവതിയെയാണ് ആദ്യം അനില ഒരുക്കിയത് പിന്നീട് അവിടെനിന്നും കൂടുതൽ നായികമാരിലേക്ക് എത്തുകയായിരുന്നു.

മഞ്ജു വാര്യർ, കാവ്യ മാധവൻ, നസ്രിയ നസീം, ഗീതു മോഹൻദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിർമയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല. ഇപ്പോഴും വളരെ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് അനില.

Advertisement