മലയാള സിനിമയിൽ അവസരം കിട്ടിയില്ല, കിട്ടിയ തമിഴ് സിനിമ പരാജയവുമായി, അമ്മ സീരിയലിലെ ചിന്നു ഇപ്പോൾ ചെയ്യുന്നത് എന്താണെന്ന് അറിയാമോ

2558

മലയാളത്തിലെ മിനിസ്‌ക്രീൻ സീരിയൽ ആരാധകരായ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അമ്മ എന്ന സീരിയലിലെ ചിന്നു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക മണികുട്ടൻ ഒരു കാലത്ത്. ആ ഒരൊറ്റ സീരിയൽ കൊണ്ട് ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽകാൻ മാളവികക്ക് സാധിച്ചു.

എന്നാൽ ആ സീരിയലിന് ശേഷം ചിന്നുവിനെ പിന്നെ ആരും കണ്ടിട്ടില്ല. കണ്ടാൽ തനി നാടൻ പെൺകുട്ടിയായി തോന്നുമെങ്കിലും ദുബായിയിലാണ് മാളവിക മണികുട്ടൻ താമസിക്കുന്നത്. താരത്തിന് മയൂഖ് എന്ന ഒരു സഹോദരൻ കൂടിയുണ്ട്.

Advertisements

മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ അവാർഡ് എന്ന റിയാലിറ്റി ഷോയിൽ വിന്നറായാണ് ഈ മിടുക്കി കുട്ടിയുടെ എല്ലാ വളർച്ചയും. മെഗാസ്റ്റാറിന്റെ പേരിലുള്ള അവാർഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. അത് ഇപ്പോഴും ആരധകരെ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.

Also Read
ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പാർവതി ആശുപത്രിയിൽ ആയി, അങ്ങനെ പാർവതിയുടെ പ്രസവം മൂലം ആ സിനിമ തന്നെ വേണ്ടെന്ന് വെച്ചു, വെളിപ്പെടുത്തി ലാൽ ജോസ്

കാരണം ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പല നടി നടൻമാരും ഇത്തരത്തിലുള്ള റിയാലിറ്റി ഷോയിൽ നിന്നും വന്നിട്ടുള്ളവരാണ്. എന്നിരിന്നിട്ടും മാളവിക എന്ന കൊച്ചു മിടുക്കിക്ക് അത്തരത്തിൽ ഒരു അവസരം ആരും നൽകിയിരുന്നില്ല എന്നതാണ് വാസ്തവം.

എന്നാൽ ഇപ്പോൾ മലയാള സിനിമ തഴഞ്ഞ ചിന്നുവിനെ തേടി തമിഴ് സിനിമ ലോകം എത്തിയിരുന്നു. ആ കൊച്ചു മിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നൽകി മാളവികയെയും സിനിമയിലെടുത്തു. പക്ഷെ അവിടെയും വിജയം കാണാൻ താരത്തിന് സാധിച്ചില്ല.

താരത്തിന്റെ തമിഴ് സിനിമയായ വടിയും മുൻ വിജകരമായിരുന്നില്ല യെങ്കിലും മാളവികയുടെ അഭിനയം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. നടി പൂജ ഉമാശങ്കർ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന വിടിയും മുൻ എന്ന ചിത്രത്തിൽ നന്ദിനി എന്നാണ് മാളവിക ചെയ്ത കഥാപാത്രത്തിന്റെ പേര്.

Also Read
കയ്യിൽ ബലമായി പിടിച്ചു വലിച്ചു, തോളിലും കൈയ്യിടാൻ ശ്രമം: അപർണ ബാലമുരളിയോട് പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറി വിദ്യാർഥി, വീഡിയോ വൈറൽ

പൂജയോട് ചിത്രത്തിനെ സംവിധായകൻ നേരത്തെതന്നെ പറഞ്ഞിരുന്നു മാളവിക വളരെ കഴിവുള്ള അഭിനേത്രിയാണ് അതുകൊണ്ടുതന്നെ അഭിനയത്തിൽ നിങ്ങൾ തമ്മിൽ ഒരു മത്സരം തന്നെ നടക്കുമെന്നും പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളത് ആണെന്നും. അഭിനയിച്ചുതുടങ്ങിയപ്പോൾ അത് തനിക്ക് മനസ്സിലായെന്നും പൂജ പറഞ്ഞിരുന്നു.

അതേ സമയം സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇനി പഠിത്തത്തിൽ ശ്രദ്ധിക്കാനാണ് മാളവികയുടെ തീരുമാനം. എന്നിരുന്നാലും മനസ്സിൽ ഇപ്പോഴു എപ്പോഴും സിനിമ തന്നെയാണ് മോഹമെന്നും മാളവിക തുറന്ന് പറയുന്നു. ഒരു നടി എന്നതിൽ ഉപരി മികച്ചൊരു നർത്തകി കൂടിയാണ് മാളവിക. ശാസ്ത്രീയ നൃത്തം മാളവിക അഭ്യസിക്കുന്നുണ്ട്. ദുബായിയിൽ പ്രമുഖ സിനിമാ താരം ആശാ ശരത്തിന്റെ കീഴിലാണ് മാളവിക നൃത്തം അഭ്യസിക്കുന്നത്.

Advertisement