ആ കാര്യം അറിഞ്ഞതോടെ അമ്മ എന്നെ നിരവധി തവണ ഉപദ്രവിച്ചു, പരാതി കൊടുത്തതോടെ കേസായി: പൊന്നമ്മ ബാബു പറയുന്നു

481

നാടക രംഗത്ത് നിന്നും എത്തി മലയാള സിനിമാ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയ ആയി മാറിയ നടിയാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും സഹനടി വേഷങ്ങളിലൂടെയും നിരവധി സിനിമകളിൽ പൊന്നമ്മ ബാബു വേഷമിട്ടിട്ടുണ്ട്.

ഇതിനോടകം സിനിമയിൽ കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നുമാണ് പൊന്നമ്മ ബാബു സിനിമയിൽ എത്തിയത്. പാലാ സെന്റ് മേരീസ് സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ഏറ്റുമാനൂർ സുരഭിലയുടെ മാളം എന്ന നാടകത്തിൽ താരം ആദ്യമായി അഭിനയിക്കുന്നത്.

Advertisements

നിസാർ സംവിധാനം ചെയ്ത പടനായകൻ എന്ന ചിത്രത്തിലൂടെയായാണ് സിനിമയിൽ തുടക്കം കുറിച്ചത്. മൂന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം ഇതുവരെ. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചത്.

Also Read
ആദ്യം ടൈം പാസ് പോലെ മദ്യം കുടിക്കും, വലിയ ആളുകളല്ലേ എന്ന് കരുതി കമ്പനി കൊടുക്കും, പല അപകട സാഹചര്യങ്ങളിലും ഞാൻ പെട്ടിട്ടുണ്ട്, മീരാ ജാസ്മിൻ പറയുന്നു

ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം. അമ്മയ്ക്ക് നാടകം താൽപര്യം ഇല്ലായിരുന്നു. എന്നെ സിനിമായിൽ നായികയായി കാണാൻ അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. സാമ്പത്തീകമായി ശേഷിയുള്ള കുടുംബം ആയിരുന്നില്ല എന്റേത്. നൃത്തത്തോടുള്ള എന്റെ താൽപര്യം കണ്ട് അമ്മയാണ് കോഴിയെ വളർത്തിയും മുട്ട വിറ്റും കിട്ടിയ കാശ് കൊണ്ട് നൃത്തം പഠിക്കാൻ ചേർത്ത്.

പണമില്ലെങ്കിലും എന്റെ കഴിവിനെ പരിപോഷിപ്പിക്കാൻ അമ്മ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. അമ്മ മ രി ച്ചി ട്ട് അഞ്ച്, ആറ് വർഷം കഴിഞ്ഞു. അമ്മ ഇല്ലാത്തത് എനിക്കൊരു വലിയ സങ്കടമാണ്. ഇപ്പോഴും അമ്മയുടെ കാര്യം പറയുമ്പോൾ കണ്ണ് നിറയുന്നത് അതു കൊണ്ടാണ്. അമ്മ മരിച്ച ശേഷം അനാഥയാണ് ഞാൻ എന്നാണ് എല്ലാവരോടും പറയാറുള്ളത്.

ഭർത്താവും മക്കളും ഉണ്ടെങ്കിലും അമ്മയും അപ്പനും ജീവിച്ചിരിപ്പില്ലെങ്കിൽ മക്കൾ അനാഥർ തന്നെയാണ്. അമ്മയ്ക്ക് ഞാൻ ബാബു ചേട്ടനെ പ്രണയിച്ചത് ഇഷ്ടപ്പെട്ടിരുന്നില്ല. അതിൽ വലിയ എതിർപ്പായിരുന്നു അമ്മയ്ക്ക്. ബാബു ചേട്ടൻ എന്നെ കാണാൻ സ്‌കൂളിന്റെ വഴിയിലൊക്കെ വരുന്നുവെന്ന് അറിഞ്ഞ ശേഷം അമ്മ എന്നെ നിരവധി തവണ ഉ പ ദ്ര വി ച്ചി ട്ടു ണ്ട്.

Also Read
അവർ എന്നെ ഫോൺ വിളിച്ച് അധിക്ഷേപിക്കുകയാണ്, അവർക്കെതിരെ ഞാൻ പോലീസിൽ പരാതി നല്കും, നട്ടം തിരിഞ്ഞ് ഉർഫി ജാവേദ്

ആ പ്രണയം മറക്കണം എന്നാവശ്യപ്പെട്ടാണ് അമ്മ ഉ പ ദ്ര വി ച്ചി ട്ടു ള്ളത്. നാടകം കളിക്കാൻ പോയ വഴി ഞാൻ ബാബു ചേട്ടനൊപ്പം പോയി രജിസ്റ്റർ വിവാഹം ചെയ്തു. പിന്നീട് എന്റെ വീട്ടുകാർ പരാതി കൊടുത്തതോടെ കേസായി. രജിസ്റ്റർ വിവാഹത്തിന് ശേഷം ബാബു ചേട്ടൻ എന്നെ പള്ളിയിൽ വെച്ചും താലി കെട്ടിയിരുന്നു.

അന്ന് പള്ളിയിൽ വന്ന് ഞങ്ങളോട് സംസാരിച്ചത് അപ്പൻ മാത്രമാണ്. അമ്മ വന്നില്ല പിണക്കമായിരുന്നു. ഒരു കുഞ്ഞുണ്ടായ ശേഷമാണ് അമ്മ പിണക്കം മറന്ന് വീട്ടിലേക്ക് വന്നത്. അമ്മയുടെ അവസാന കാലങ്ങളിൽ എനിക്ക് നോക്കാൻ അവസരം കിട്ടിയെന്നത് ഭാഗ്യമാണെന്നും പൊന്നമ്മ ബാബു പറയുന്നു.

Advertisement