തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ആൻഡ്രിയ ജെർമിയ. അഭിനേത്രി എന്നതിൽ ഉപരി ഗായിക എന്ന നിലകയിലും പ്രശസ്തയാണ് ആൻഡ്രിയ. സിനിമകളിൽ വളരെ സെലക്ടീവ് ആയ നടിയുടെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്.
പാട്ടുകാരി ആകാൻ ഗ്രഹിച്ച ആൻഡ്രിയ പിന്നീട് യാദൃശ്ചികമായി സിനിമയിലെത്തുകയായിരുന്നു. ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. സംഗീതത്തോട് ചെറുപ്പം മുതലേ കമ്പമുള്ള ആൻഡ്രിയ എട്ട് വയസ്സ് മുതൽ പിയാനോ പഠിച്ച് തുടങ്ങി. ഗിരീഷ് കർണാടിന്റെ നാഗംദള എന്ന നാടകത്തിലൂടെ ആണ് ആൻഡ്രിയ അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് ഗൗതം മേനോന്റെ വേട്ടയാട് വിളയാട് എന്ന സിനിമയിൽ ഒരു ഗാനം പാടി. ഇതിന് ശേഷം ഇദ്ദേഹത്തിന്റെ തന്നെ പച്ചൈക്കിളി മുത്തുച്ചരം എന്ന സിനിമയിലും അഭിനയിച്ചു. തമിഴിലാണ് ആൻഡ്രിയ കൂടുതൽ തിളങ്ങിയത്. മലയാളത്തിൽ അഭിനയിച്ച അന്നയും റസൂലും, ലോഹം എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിൽ വടചെന്നൈ, അവൾ, തരമണി, മങ്കാത്ത തുടങ്ങിയ സിനിമകളിൽ നടിയുടെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. വട ചെന്നൈയിലെ വേഷം ഏറെ നിരൂപക പ്രശംസയും പിടിച്ചു പറ്റിയിരുന്നു.
തമിഴിൽ കമൽഹാസനൊപ്പം അഭിനയിച്ച ഉത്തമ വില്ലൻ, വിശ്വരൂപം എന്നീ സിനിമകൾ വൻ ഹിറ്റായിരുന്നു. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ ആൻഡ്രിയയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. മലയാളത്തിൽ അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം എന്നീ സിനിമകളിലും ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നല്ല സിനിമകൾ വരാഞ്ഞതിനാലാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കാതിരുന്നതെന്നും ആൻഡ്രിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം തികച്ചും സ്വകാര്യ ജീവിതം നയിക്കുന്ന ആൻഡ്രിയയെ ഗോസിപ്പ് കോളങ്ങളിൽ അങ്ങനെ കാണാറില്ല. മുമ്പ് ഒരിക്കൽ വിവാഹിതനായ ഐരു പുരുഷനും ആയി ഉണ്ടായിരുന്ന പ്രണയം തന്നെ ബാധിച്ചത് എങ്ങനെയെന്ന് ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. 2019 ലാണ് ആൻഡ്രിയ ഇതേപറ്റി സംസാരിച്ചത്.
ബ്രോക്കൺ വിംഗ് എന്ന തന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്യാൻ എത്തിയതായിരുന്നു ആൻഡ്രിയ. ദുഖഭാവമുള്ള ഈ കവിതകൾ എഴുതാനുള്ള കാരണമെന്തെന്ന് ആൻഡ്രിയയോട് ചോദ്യം വന്നു. വിവാഹിതനായ തന്റെ മുൻ കാമുകൻ മാനസികമായും ശാ രീ രി ക മായും ഉപ ദ്ര വി ച്ചിരുന്നെന്നും ഇതുമൂലം താൻ കടുത്ത വിഷാദ രോഗത്തിലേക്ക് പോയെന്നും ആൻഡ്രിയ തുറന്നു പറഞ്ഞു.
ഇതിൽ നിന്നും പുറത്തു കടക്കാൻ താൻ ജോലിയിൽ നിന്ന് കുറച്ച് നാൾ മാറിനിൽക്കുകയും ആയുർവേദ ചികിത്സകൾ നടത്തിയെന്നും ആൻഡ്രിയ പറഞ്ഞു. കവിതകൾ തന്റെ വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നുള്ളതാണെന്ന് ആൻഡ്രിയ അന്ന് സോഷ്യൽ മീഡിയയിലൂടെയും വ്യക്തമാക്കിയിരുന്നു.
ഈ കവിതാ പുസ്തകം എന്റെ പ്രണയത്തിന്റെ കരവിരുതാണ്. വളരെ വ്യക്തിപരമായ ഒന്ന് ലോകത്തോട് പങ്കിടാൻ എനിക്ക് വളരെ അധികം ധൈര്യം ആവശ്യം ആയിരുന്നു. അതിനാൽ ദയവായി ഇത് അർഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കുക എന്നായിരുന്നു ആൻഡ്രിയ അന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേ സമയം മലയാളം സിനിമാ മേഖലയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും വിജയകരമായി പോവുന്ന സിനിമാ മേഖലയാണ് മലയാളത്തിലേത് എന്നും ആൻഡ്രിയ അടുത്തിടെ പറഞ്ഞിരുന്നു. ഇൻവെസ്റ്റ്‌മെന്റും റിട്ടേണും നോക്കുക ആണെങ്കിൽ അവരുടേതാണ് സക്‌സ്ഫുൾ ഇൻഡസ്ട്രി. തിരക്കഥാകൃത്തുക്കൾക്ക് വലിയ ബഹുമാനം ആണ് മലയാളം സിനിമകളിൽ ലഭിക്കുന്നത്. മറ്റൊരു ഇൻഡസ്ട്രിയിലും അങ്ങനെയല്ലെന്നും ആൻഡ്രിയ വ്യക്തമാക്കുന്നു.