ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ നിർമ്മാതാവ് ആയിരുന്നു സ്വർഗചിത്ര അപ്പച്ചൻ. ഫാസിലിന്റെ മണിച്ചിത്രത്താഴ്, ഫാസിൽ കുഞ്ചാക്കോ ബോബനെ മലയാളത്തിന് സമ്മാനിച്ച അനിയത്തിപ്രാവ് ഉൾപ്പെടെയുളള സിനിമകൾ നിർമ്മിച്ചാണ് അപ്പച്ചൻ മലയാളത്തിൽ ശ്രദ്ധേയനായത്.
നിർമ്മാണത്തിന് പുറമെ വിതരണക്കാരനായും അദ്ദേഹം മലയാളത്തിൽ പ്രവർത്തിച്ചു. മലയാളത്തിലെ മുൻനിര സംവിധായകർക്കും താരങ്ങൾക്കും ഒപ്പം എല്ലാം സ്വർഗചിത്ര അപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. ഫാസിലിന്റെ മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നീ സിനിമകൾക്ക് പുറമെ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, സിദ്ദിഖിന്റെ ഫ്രണ്ട്സ് ഉൾപ്പെടെയുളള സിനിമകളും സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ചു.
കൂടാതെ നിരവധി സിനിമകളുടെ വിതരണക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. തമിഴിൽ ദളപതി വിജയ് നാകമനായ അഴകിയ തമിഴ് മകൻ എന്ന ചിത്രവും സ്വർഗചിത്ര അപ്പച്ചനായിരുന്നു നിർമ്മിച്ചത്. 2004ലാണ് മമ്മൂട്ടിയെ നായകനായ വേഷം എന്ന ചിത്രം സ്വർഗചിത്ര അപ്പച്ചൻ നിർമ്മിച്ചത്.
Also Read
ആ സംഭവത്തോടെ ഏനിക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു: വെളിപ്പെടുത്തലുമായി നടി നിത്യാ മേനോൻ
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ വേഷം തിയ്യേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയിരുന്നു. വേഷം മമ്മൂട്ടി ആദ്യം സ്വീകരിക്കാതിരുന്ന സിനിമയാണെന്ന് പറയുകയാണ് സ്വർഗചിത്ര അപ്പച്ചൻ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാവ് മനസുതുറന്നത്.
സിനിമയെ കുറിച്ച് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം എന്തായിരുന്നു എന്ന് സ്വർഗചിത്ര അപ്പച്ചൻ വെളിപ്പെടുത്തിയിരുന്നു . വേഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്ത് ടിഎ റസാഖും സംവിധായകൻ വിഎം വിനുവും ഏന്റെ വീട്ടിലെത്തി. ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്ത് ആണ്.
ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മൂക്ക ചെയ്താലെ ശരിയാകൂ എന്ന് പറഞ്ഞു. മമ്മൂക്കയെ ഓർത്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് ചേട്ടനെയാണ്, നിങ്ങൾ പറഞ്ഞാൽ ഇത് നടക്കും എന്ന് റസാഖ് പറഞ്ഞു. ചേട്ടനും അനിയനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് അവർ പറഞ്ഞത്.
കഥ കേട്ടപ്പോൾ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മൂക്കയെ ഒന്ന് വിളിക്കാമോ, റസാഖ് എന്നോട് പറഞ്ഞു. ഞാൻ അകത്തുപോയി മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞ് മമ്മൂക്ക ഫോൺ ദേഷ്യത്തിൽ കട്ട് ചെയ്തു.
Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ
അന്ന് ചങ്ങനാശ്ശേരിയിൽ കാഴ്ച സിനിമയുടെ സെറ്റിലായിരുന്നു മമ്മൂക്ക. എനിക്ക് അദ്ദേഹം ദേഷ്യത്തിൽ സംസാരിച്ചത് ഇവരോട് പറയാൻ തോന്നിയില്ല. മമ്മൂക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാൻ കളവ് പറഞ്ഞു. അതാണ് വേഷം സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നതെന്നും സ്വർഗചിത്ര അപ്പച്ചൻ പറയുന്നു.
അതേസമയം 2004ലാണ് വേഷം തിയ്യേറ്ററുകളിൽ എത്തിയത്. അപ്പു എന്ന കഥാപാത്രമായി തകർപ്പൻ പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവെച്ചത്. മോഹിനിയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഇന്നസെന്റ്, സായികുമാർ, ഇന്ദ്രജിത്ത്, ഗോപിക, റിയാസ് ഖാൻ, ഉൾപ്പെടെയുളള താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തി.
ഇമോഷണൽ സീനുകൾ ഒരുപാടുളള ചിത്രം കൂടിയായിരുന്നു വേഷം. അപ്പു എന്ന കഥാപാത്രം മെഗാസ്റ്റാറിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. ഒപ്പം ഇന്നസെന്റിനും വലിയ പ്രാധാന്യമുളള റോളാണ് സിനിമയിൽ ലഭിച്ചത്. എസ് എ രാജ്കുമാറാണ് വേഷത്തിലെ പാട്ടുകൾ ഒരുക്കിയത്. വേഷത്തിലെ പ്രകടനത്തിന് മമ്മൂട്ടി, ഇന്നസെന്റ് ഗോപിക തുടങ്ങിയവർക്ക് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.