മമ്മൂക്കയ്ക്ക് പ്രത്യേകം ഒരു സ്‌റ്റൈലുണ്ട്, പക്ഷേ ലാലേട്ടന്റെ സ്‌റ്റൈലും പൃഥ്വിരാജിന്റെ പവറും വെറെയാണ്: താരങ്ങളുടെ ഫൈറ്റിനെ കുറിച്ച് മാഫിയ ശശി

883

തെന്നിന്ത്യൻ സിനിമകളിൽ വർഷങ്ങളായി ആക്ഷന് രംഗങ്ങൾ ഒരുക്കി പ്രേക്ഷകരുടെ കൈയ്യടി നേടുന്ന സംഘടന സംവിധായകനാണ് മാഫിയ ശശി. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ അടക്കമുള്ള നായകൻമാരുടെ നിരവധി സിനിമ അദ്ദേഹം ആക്ഷൻ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

അതേ സമയം 80 കളിൽ മലയാള സിനിമയിൽ അഭിനേതാവായാണ് അദ്ദേഹം എത്തുന്നത്. ചെറിയ വേഷങ്ങൾ ചെയ്ത് പോന്നിരുന്ന മാഫിയ ശശി പിന്നീട് ആക്ഷൻ രംഗത്ത് സജീവമാവു ആയിരുന്നു. സ്റ്റണ്ട് ഡയക്ടറായി തിളങ്ങിയ അദ്ദേഹം മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമാണ് ഇപ്പോൾ.

Advertisements

ഇപ്പോഴിതാ സിനിമാ സ്റ്റണ്ട് രംഗത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മാഫിയ ശശി. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്.

Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ താരരാജക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പം വർക്ക് താരതമ്യേന എളുപ്പമാണെന്നും പുതുതായി എത്തുന്ന നടന്മാർക്കൊപ്പം ചെയ്യുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും മാഫിയ ശശി പറയുന്നു.

മാഫിയ ശശിയുടെ വാക്കുകൾ ഇങ്ങനെ:

മലയാള സിനിമയെ സംബന്ധിച്ച് പരമാവധി മൂന്ന് മിനുട്ടിനുള്ളിലേ ഫൈറ്റ് വരുള്ളൂ. തമിഴിലും തെലുങ്കിലും ഒക്കെയാണെങ്കിൽ ക്ലൈമാക്‌സിലെ അര മണിക്കൂറിലേറെ നേരം ഫൈറ്റായിരിക്കും. ചേസിങ്ങും മറ്റും ചേർന്നതാവും ഇത്.

ഏത് സിനിമയാണെങ്കിലും ഡയറക്ടർ ആദ്യം നമ്മളോട് സബ്ജക്റ്റ് പറയും. നമ്മുടെ സ്വന്തം ഇഷ്ടത്തിന് ചെയ്യാൻ കഴിയില്ല. എന്താണോ വേണ്ടത് അത് അവർ പറയും അതിന് അനുസരിച്ചാണ് ഫൈറ്റ് ചെയ്ത് കൊടുക്കുന്നത്.

മമ്മൂക്കയ്ക്കും ലാലേട്ടനും ഒക്കെയൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. മമ്മൂക്കയാണെങ്കിൽ അദ്ദേഹത്തിന് ഒരു സ്‌റ്റൈലുണ്ട് അത് എനിക്കറിയാം. അതിനനുസരിച്ചാണ് സ്റ്റണ്ട് രംഗങ്ങൾ പ്ലാൻ ചെയ്യുക. ലാലേട്ടന്റെ സ്റ്റൈൽ വേറെ ആണ് പൃഥ്വിരാജിന്റെ പവർ വേറെയാണ് അത് നമ്മൾ പഠിക്കണം എന്നും മാഫിയ ശശി പറയുന്നു.

Also Read
നവ്യയെ പോലും സിനിമയിലേക്കെടുത്തത് മഞ്ജുവും ദിലീപും ചേർന്ന്, ഇത്രയും സ്‌നേഹത്തിൽ കഴിഞ്ഞ ഇവർ എങ്ങനെ വേർപിരിഞ്ഞു: വീഡിയോ വൈറൽ

Advertisement