മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിൽ ഒരാളാണ് തെന്നിന്ത്യൻ താരസുന്ദരി നടി നിത്യാ മേനോൻ. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമാ ആരാധകരുടെ തന്നെ പ്രിയപ്പെട്ട നടിയാണ് നിത്യാ മേനോൻ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ വലിയ ഒരു ആരാധകവൃന്ദത്തെ തന്നെ നടി സ്വന്തമാക്കിയിച്ചുണ്ട്.
ദി മഗ്ഗി ഹു നോ ടൂ മച്ച് എന്ന ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായാണ് നിത്യാ മേനോൻ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കന്നഡ ചിത്രം 7ഓ ക്ലോക്കിൽ അഭിനയിച്ചു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി കെപി കുമാരൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യാ മേനോൻ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങി. ഇപ്പോൾ ജീവിതത്തിൽ തനിക്ക് കേൾക്കേണ്ടി വന്ന ഗോസ്സിപ്പുകളെ കുറിച്ചും. കഥാപാത്രങ്ങളുെട തെരെഞ്ഞെടുപ്പുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
നിത്യ മേനോന്റെ വാക്കുകൾ ഇങ്ങനെ:
ആൾക്കൂട്ടത്തിലും ഒറ്റയ്ക്കും ഞാൻ കംഫർട്ടാണ്. ഒറ്റയ്ക്കിരിക്കുന്ന സമയത്ത് ഞാൻ കൂടുതൽ ചിന്തിക്കും. ദൈവത്തെ കുറിച്ചും മറ്റും ചിന്തിക്കുന്നതും അപ്പോഴാണ്. എന്റെ അച്ഛനും അമ്മയും നിരീശ്വരവാദികൾ ആണ്. പക്ഷെ ഞാൻ അങ്ങനെയല്ല.
അതിനെ എന്ത് പേരിട്ടുവിളിച്ചാലും, വിധിയിലും ഈശ്വരനിലും ആചാരങ്ങളിലും എല്ലാം വിശ്വസിക്കുന്ന ഒരു പഴഞ്ചൻ ആണ് ഞാൻ. തടി കൂടി പൊക്കമില്ല എന്നീ കമന്റുകൾ എന്നെ സ്പർശിക്കാറില്ല. പെർഫോമൻസിനു പ്രാധാന്യമുള്ള ഒരു മേഖലയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ശരീര സൗന്ദര്യത്തിനു അവിടെ ഒരു പരിധി വരെ മാത്രമാണ് പ്രാധാന്യം.
അതുകൊണ്ട് അത്തരം കമന്റുകളിൽ ബേജാറാകാറില്ല. കഥാപാത്രത്തിന്റെ പ്രായം നോക്കാറില്ല. കഥ കേൾക്കു മ്പോൾ ഇഷ്ടപെട്ടാൽ മുൻപോട്ട് പോകും. മുൻപ് ചെയ്ത കഥാപാത്രങ്ങളുമായി സാമ്യത ഉണ്ടോ എന്ന് പോലും ആലോചിക്കാറില്ല.
തമിഴ് സിനിമയിൽ അതും വിജയ് നായകൻ ആയ ചിത്രത്തിൽ നായികയ്ക്ക് അത്ര പ്രാധാന്യം കിട്ടാറില്ല. പക്ഷേ അതെങ്ങനെ വേണ്ടെന്നു വയ്ക്കും. ഗോസിപ്പുകളോട് ഒരിക്കലും പ്രതികരിക്കാറില്ല എന്ന് കരുതി അത് മനസ്സിൽ ഉണ്ടാക്കുന്ന വേദനയ്ക്ക് ഒട്ടും കുറവുണ്ടാകില്ല.
Also Read
ധരിക്കുന്ന ബ്രാ ഏതു തരമാണെന്ന് അനിഖയോട് ആരാധകൻ, കിടിലൻ മറുപടി നൽകി താരം, കൈയ്യടിച്ച് സോഷ്യൽ മീഡിയ
മറ്റുള്ളവരെ വേദനിപ്പിക്കുന്നവർക്ക് അതിന്റെ കർമ്മഫലം കിട്ടും. ആദ്യ പ്രണയത്തിൽ ഞാൻ വളരെ സീരിയസ്സ് ആയിരുന്നു. പ്രണയം തകർന്നപ്പോൾ വല്ലാത്ത അവസ്ഥയിലായി. കുറച്ചുകാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നു. പിന്നീട് പ്രണയങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും ഗോസിപ്പുകൾ വന്നു.
തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹ ബന്ധം ത, ക രാൻ ഞാൻ ആണ് കാരണമെന്ന തരത്തിൽ പ്രചാരണം ഉണ്ടായി. ഞങ്ങൾ ഒന്നിച്ചഭിനയിച്ച സിനിമ അക്കാലത്തു റിലീസ് ആയതാകാം കാരണം. ഏറെ വേദനിച്ച ദിവസങ്ങൾ ആയിരുന്നു അത്. ആരോടും ഒന്നും വിശദീകരിക്കാൻ പോയില്ല.
നമ്മളെ വേദനിപ്പിച്ചവർക്ക് സന്തോഷം ലഭിച്ചിട്ടുണ്ടാകും. പിന്നെ ആ പ്രേമം സത്യം അല്ലെന്നു ഇപ്പോൾ എല്ലാവർക്കും മനസിലായികാണും. അദ്ദേഹം വിവാഹം മോചനം നേടിയിട്ട് ഇപ്പോൾ ഒരുപാട് നാളായല്ലോ. വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതർ ആകേണ്ടതല്ലേ.
എന്റെ ലോകം എന്റേത് മാത്രമാണ്. വിവാഹം കഴിക്കാൻ വേണ്ടി ഒരു വിവാഹത്തിന് ഞാൻ ഒരുക്കമല്ല. പറ്റിയ ആളെ കണ്ടുകിട്ടിയാൽ കഴിക്കാം അത്രമാത്രം എന്നും നിത്യാ മേനോൻ വ്യക്തമാക്കുന്നു.