നടി അഹാനയെ കാണുന്നവർ ആദ്യം നോക്കുക ആ കണ്ണകളിലാണ്. അത്രയേറെ ആകർഷണമാണ് ആ കണ്ണുകൾ. വെറും മൂന്ന് സിനിമകൾ കൊണ്ടാണ് ആരാധകരുടെ ഇഷ്ടം കൈക്കുമ്ബിളിലാക്കിയ ഇരുപത്തിനാലുകാരി. സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാളത്തിലെ ഏക നടനെന്നാണ് ട്രോളൻമാർ അച്ഛനെ വിളിക്കുന്നതെന്ന് അഹാന പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചിൽ.
യെസ്, ഞങ്ങളുടേത് സ്പെഷൽ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിർബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം. ബെഡ്റൂമിൽ കയറുന്നതിന് മുൻപേ എല്ലാവരും മൊബൈൽ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് കൂടിയുണ്ട്. ഞങ്ങൾ നാലു പേരും നാലു മുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് ഏസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടേ? ഇതാകുമ്‌ബോൾ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയെന്ന് അഹാന പറയുന്നു.
സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാളത്തിലെ ഏക നടൻ. ട്രോളൻമാർ അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകൾ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെൺമക്കളെ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതിൽ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്.
എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കിൽ അതിന്റെ തിരക്ക്. അച്ഛൻ എത്രനേരം വേണമെങ്കിലും വീട്ടിൽ തന്നെയിരിക്കും. വീട്, മുറ്റം അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടിൽ പൂട്ടിയിട്ടാൽ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛൻ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങൾ മക്കളിൽ അടിച്ചേൽപിക്കാറില്ല അഹാന പറയുന്നു.