ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സനൂഷ സന്തോഷ്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും എത്തിയ സനൂഷ ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ നായികയായി തിളങ്ങി നിൽക്കുകയാണ്.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ സനൂഷ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോൾ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഗ്ലാമർ ചിത്രവും അതിനൊപ്പം കുറിച്ച വാക്കുകളുമാണ് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നത്.
Also Read
ബിഗ്‌ബോസിലേക്ക് വിളിച്ചിരുന്നു, പോയില്ല, പോയിരുന്നെങ്കിൽ ചിലപ്പോൾ കരഞ്ഞേനെ: തുറന്ന് പറഞ്ഞ് സ്വാസിക
സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു എന്നും കൂടുതൽ താൽപര്യമുള്ള മറുപടികൾ തരാൻ പറ്റിയ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നു എന്നാ ണ് നടി കുറിച്ചിരിക്കുന്നത്.
സനുഷയുടെ പോസ്റ്റ് വായിക്കാം;
സിനിമ ഇല്ലാത്തതിനാൽ തുണിയൂരി അല്ലെങ്കിൽ തുണിയുടെ അളവ് കുറച്ചും എന്നൊക്കെയുള്ള കമന്റുകൾ ബോറടിച്ചു എന്നും കൂടുതൽ താൽപര്യമുള്ള മറുപടികൾ തരാൻ പറ്റിയ, വൃത്തികേടുകൾ വിളിച്ച് പറയാത്തതുമായ കമന്റുകൾ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ച് കൊണ്ട് സസ്സ്നേഹം സനുഷ സന്തോഷ് ആരംഭിച്ചുകൊള്ളൂ മ്ം.
അതേ സമയം ഇതിന് മുമ്പ് പോസ്റ്റ് ചെയ്ത സനുഷയുടെ പുതിയ ചിത്രങ്ങൾക്കു നേരെയും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴും ബാലനടിയാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക. എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക.
ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക വല്ലാത്ത ഒരു ജന്മം എന്നായിരുന്നു ഒരാളുടെ കമന്റ്. എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേർമൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ എന്നായിരുന്നു ആ കമന്റിന് സനുഷ കൊടുത്ത കിടിലൻ മറുപടി.