സിനിമാ അഭിനയരംഗത്തേക്ക് ബാലതാരമായി എത്തി ത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ ചാനലിലെ ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ക്യമറയ്ക്ക് മുന്നിൽ എത്തിയത്. പിന്നീട് ക്വീൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായികയായി മാറുക ആയിരുന്നു സാനിയ ഇയ്യപ്പൻ.
ക്വീനിൽ അഭിനയിക്കുന്നതിന് മുമ്പ് ബാലതാരമായി അപ്പോത്തിരിക്കിരി, വേദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു.
പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ സാനിയആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചുകഴിഞ്ഞ സാനിയക്ക് ആരാധകരും ഏറെയാണ്. ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ സിനിമയിലൂടെ സിനിമാ ലോകത്ത് ചുവടുറപ്പിച്ച സാനിയയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ലൂസിഫറിൽ സാനിയ ചെയ്ത മഞ്ജു വാര്യരുടെ മകളുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന ചിത്രത്തിൽ അതിഗംഭീരപ്രകടനമാണ് താരം നടത്തിയത്. മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.
വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം വൈറലായി മാറാറുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. സിനിമകളെക്കാൾ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. നിർത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം
കുറഞ്ഞ കാലയളവ് കൊണ്ടു തന്നെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്താനും സാനിയക്ക് കഴിഞ്ഞിരുന്നു. താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങളോടൊപ്പവുംം അഭിനയിക്കാനും സാനിയയ്ക്ക് കഴിഞ്ഞു.
ഇപ്പോൾ പാൻ ഇന്ത്യൻ താരവും മലയാളത്തിന്റെ കുഞ്ഞിക്കയുമായ ദുൽഖർ സൽമാനോടൊപ്പം സല്യൂട്ട് എന്ന ചിത്രത്തിൽ അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് സാനിയ ഇയ്യപ്പൻ. ദുൽഖർ സൽമാനോടൊപ്പമുള്ള അഭിനയ ഓർമ്മകൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സാനിയയുടെ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
സല്യൂട്ടിൽ അഭിനയിക്കാൻ ഡിക്യൂ ആണ് വിളിച്ചത്. ഡിക്യൂ വളരെ ചിൽഡാണ്. മഹാനായ ഒരു നടന്റെ മകനാണെന്ന ജാഡയൊന്നുമില്ല. വിസ്മയിപ്പിക്കുന്ന നടനും നിർമ്മാതാവുമാണ്. ലൊക്കേഷനിൽ എല്ലാവരുമായും അടുത്ത് ഇടപഴകുന്നയാളാണ്.
നല്ല വ്യക്തിത്വത്തിനുടമ. അഭിനയിക്കുന്നതിന് മുമ്പ് സംശയങ്ങൾ ചോദിക്കാം. ഭാവിയിൽ ഡിക്യൂവിന്റെ നായികയായി അഭിനയിക്കണമെന്നത് സ്വപ്നമാണ്. അതിന് മുമ്പ് ഒരു സിനിമയിൽ അഭിനയിക്കുക, റോഷൻ ആൻഡ്രൂസ് സാറിന്റെ ചിത്രത്തിന്റെ ഭാഗമാകുക. എല്ലാം സാധിച്ചു. നല്ലൊരു കഥാപാത്രത്തെയാണ് സല്യൂട്ടിൽ അവതരിപ്പിക്കുന്നതെന്നും സാനിയ പറയുന്നു.