കെട്ട് തിരുപ്പതിയിൽ വച്ച്, മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വെച്ച്: ജാൻവി കപൂറിന്റെ കല്യാണ പ്ലാനുകൾ ഇങ്ങനെ

1763

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജാൻവി കപൂർ. വിവരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുവുള്ളു എങ്കിലും നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. വാർത്താ കോളങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന താര സുന്ദരി കൂടിയാണ് ജാൻവി.

ബോളിവുഡ് മുൻ താരസുന്ദരിയായ അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകൾ ആണ് ജാൻവി കപൂർ. ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് ജാൻവി അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകർ നൽകിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകൾ ജാൻവിയെയും ബോളിവുഡ് സ്വീകരിച്ചത്.

Advertisements

എല്ലാ കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടുള്ള ജാൻവിയ്ക്ക് തന്റെ വിവാഹ കാര്യത്തിലും പ്ലാനിങുകൾ ഉണ്ട്.
അടുത്തിടെ ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടെ തന്റെ സ്വപ്ന വിവാഹ സങ്കൽപത്തെ കുറിച്ച് ജാൻവി വെളിപ്പെടുത്തി. വിവാഹ ചടങ്ങുകൾക്ക് അമ്മയുമായി ബന്ധമുണ്ടാവുമെന്ന നടിയുടെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Also Read
സിനിമയുടെ പൂജയും ഫോട്ടോഷൂട്ടും കഴിഞ്ഞതിന് ശേഷമായിരുന്നു അത്, തമിഴിലെ പ്രമുഖനാണ്, പേര് പറയുന്നതിൽ ബുദ്ധിമുട്ടില്ല: ഞെട്ടിക്കുന്ന കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

തിരുപ്പതിയിൽ വച്ചായിരിയ്ക്കും വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന് ജാൻവി കപൂർ ഫോട്ടോഷൂട്ടിന് ഇടയിൽ എടുത്ത വീഡിയോയിൽ വ്യക്തമാക്കുന്നു. രണ്ട് ദിവസത്തെ ആഘോഷമായിരിയ്ക്കും തന്റെ കല്യാണം എന്നാണ് നടി പറയുന്നത്.

മാത്രമല്ല, കാപ്രിയിലെ ഒരു ഉല്ലാസ ബോട്ടിൽ വച്ച് ബാച്ചിലർ പാർട്ടി നടത്തിയേക്കും. മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വച്ചായിരിയ്ക്കും നടക്കുന്നത്. വധുവായി അണിയുമ്പോഴുള്ള തന്റെ വേഷം കാഞ്ചീപുരം പട്ട് സാരിയായിരിയ്ക്കും.

Also Read
കിടിലൻ നേട്ടം സ്വന്തമാക്കി ഗായിക റിമി ടോമി, അഭിനന്ദനവുമായി സഹപ്രവർത്തകരും ആരാധകരും

ആനക്കൊമ്പും സ്വർണവും ധരിയ്ക്കും. സഹോദരി അൻഷുള കപൂർ വിവാഹത്തിന്റെ എല്ലാ മേൽനോട്ടവും വഹിയ്ക്കും. വിവാഹ സമയത്ത് അച്ഛൻ ബോണി കപൂർ വികാര ഭരിതനായിരിയ്ക്കും എന്നു ജാൻവി കപൂർ പറയുന്നു.

Advertisement