വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മെഗാതാരമാണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. വയസ്സ് 69 കഴിഞ്ഞിട്ടും ഇപ്പോഴും ചുള്ളൻ ചെക്കൻമാരെ പോലെയാണ് മമ്മുക്ക. അദ്ദേഹത്തിനോട് ആരാധന തോന്നാത്ത മറ്റു താരങ്ങളോ സഹപ്രവർത്തകരോ ഇല്ല എന്നതാണ് ശ്രദ്ധ.
ഈ പ്രായത്തിലും ഫ്രീക്കൻ സ്റ്റെലിൽ പോലും എത്തി ആരാധകരെ ഞെട്ടിക്കുന്ന മമ്മൂട്ടി തന്റെ ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധപുലർത്തുന്നയാൾ കൂടിയാണ്. എന്നാൽ സിനിമയിലെ അദ്ദേഹത്തിന്റെ ഡാൻസ് സംബന്ധിച്ച് നിരവധി ട്രോളുകളും വിമർശനങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
തന്റെ ഇടതുകാലിന്റെ ലിഗമെന്റ് 2000 ൽ പൊട്ടി എന്നാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ടും 21 വർഷം ആയെന്നും ഇതുവരെ ഓപ്പറേഷൻ ചെയ്തിട്ടില്ലെന്നുമാണ് താരം തുറന്നു പറഞ്ഞത്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
സന്ധിമാറ്റിവെക്കൽ സർജറി റിസ്‌ക്ക് ഏറിയ കാര്യമാണ്. എന്റെ ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ എന്റെ കാൽ ഇനിയും ചെറിയതാകും. പിന്നേം ആളുകൾ കളിയാക്കും. ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
ഹാസ്യ പരിപാടികളിലൊക്കെ മമ്മൂട്ടിയെ അനുകരിക്കുന്നവർ ആ നടപ്പ് തമാശയാക്കാറുണ്ട്. ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെയെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്ന സ്ഥാപനം കോഴിക്കോട് ഉണ്ടാവുക എന്നുള്ളത് വളരേയേറെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് എന്നും അതിൽ വളരെ ഏറെയെ സന്തോഷമുണ്ട് എന്നും മമ്മൂട്ടി വ്യക്തമാക്കി.