ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ധന്യ മേരി വർഗീസ്. സ്വപ്നം കൊണ്ട് തുലാഭാരം സിനിമയിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറിയ നടി തുടർന്ന് ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു.
സിനിമകളിലൂടെ കരിയർ തുടങ്ങിയ നടി പിന്നീട് സീരിയൽ രംഗത്തും എത്തുകയായിരുന്നു. വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന ധന്യ ചില വിവാദങ്ങളിലും പെട്ടിരുന്നു. പിന്നീട് സീതാകല്യാണം എന്ന പരമ്പരയിലൂടെ നടി സീരിയൽ രംഗത്തേക്ക് തിരിച്ചെത്തുകയായിരുന്നു. 2012ലായിരുന്നു നടൻ ജോൺ ജേക്കബുമായുളള ധന്യയുടെ വിവാഹം. ഇരുവരുടേയും പ്രണയ വിവഹം ആയിരുന്നു. അഭിനയത്തിന് പുറമെ ഡാൻസിലും സജീവമാണ് ഇരുവരും.
അടുത്തിടെ നടി സ്വാസിക അവതരിപ്പിക്കുന്ന റെഡ് കാർപ്പറ്റ് എന്ന പരിപാടിയിൽ അതിഥികളായി ധന്യയും ജോണും എത്തിയിരുന്നു. എങ്ങനെയാണ് പ്രണയത്തിലായതെന്ന് അഭിമുഖത്തിൽ ധന്യയോടും ജോണിനോടും സ്വാസിക ചോദിച്ചു. ഇതിന് ജോണാണ് ആദ്യം മറുപടി നൽകി തുടങ്ങിയത്. പെണ്ണുകാണാനൊക്കെ പോയി ഒന്നും ശരിയാവാത്ത ഒരു സമയമുണ്ടായിരുന്നു എന്ന് നടൻ പറയുന്നു.
Also Read
മൂന്നാറിലെ ഹണിമൂൺ വിശേഷങ്ങളുമായി യുവ കൃഷ്ണയും മൃദുല വിജയും
അങ്ങനെ ഒരു യുഎസ് ട്രിപ്പ് വന്നു. കൊറിയോഗ്രാഫറായും പെർഫോമറായും ചെയ്യാനുളള അവസരം വന്നു. ആ ട്രിപ്പിലൂടെയാണ് ജീവിതം മാറിമറിഞ്ഞതെന്ന് ജോൺ പറയുന്നു. അതേ സമയം അമ്മയ്ക്ക് ഒപ്പമാണ് ജോണിന്റെ അടുത്തേക്ക് ഡാൻസ് പഠിക്കാനായി പോയതെന്ന് ധന്യ പറയുന്നു.
ഫുഡ് കഴിക്കുന്ന സമയത്തൊക്കെ സംസാരിക്കുമായിരുന്നു. അപ്പോ ആള് പെണ്ണ് കാണാൻ പോകുന്ന കാര്യമൊക്കെ സംസാരത്തിനിടെ വരാറുണ്ട്. അന്ന് നല്ല കുട്ടിയുണ്ടേൽ അറിയിക്കാമെന്ന് ജോണിനോട് പറഞ്ഞതായി ധന്യ മേരി വർഗീസ് പറയുന്നു. അങ്ങനെ ആൾക്ക് വേണ്ടി ഞാൻ പെണ്ണ് ആലോചിച്ചു തുടങ്ങിയതാണ്. അവസാനം ഞാൻ തന്നെ ജീവിതപങ്കാളിയായി മാറിയെന്നു ധന്യ പറഞ്ഞു.
യുഎസ് ട്രിപ്പിന് പോവുന്ന സമയത്ത് ധന്യയുടെ അമ്മയ്ക്ക് വിസ ലഭിച്ചിരുന്നില്ല എന്ന് ജോൺ പറയുന്നു. അപ്പോ ആകെ മൊത്തം ടീം കുളമായി. ധന്യ വന്നില്ലെങ്കിൽ രണ്ട് മൂന്ന് പെർഫോമൻസ് മാറ്റിവെക്കേണ്ട അവസ്ഥ വരും. അന്ന് എന്റെ ഭാഗ്യം കൊണ്ട് അമ്മ വന്നില്ല ഇവള് വന്നു. അമ്മ വീണ്ടും ശ്രമിച്ചെങ്കിലും വിസ കിട്ടിയില്ല. 101 മെഴുകിതിരിയാണ് അന്ന് കത്തിച്ചത്.
ഇതൊക്കെ മമ്മി കേട്ടുകൊണ്ടിരിക്കുകയാവും, ചിരിയോടെ ജോൺ പറഞ്ഞു. അന്ന് മനസില്ലാ മനസോടെ മമ്മിയും പപ്പയും വിട്ടൊരു ട്രിപ്പാണ് എന്ന് ധന്യ ഓർത്തെടുത്തു. ഞാൻ തിരുവനന്തപുരത്തും നിന്നും ഇവള് കൊച്ചിയിൽ നിന്നും ഫ്ളൈറ്റ് കേറി ദോഹയിൽ വെച്ച് കണ്ടുമുട്ടി. അന്ന് ധന്യയെ കണ്ടപ്പോ ഞാൻ ഒരു ഫോട്ടോ എടുത്തുവെച്ചിരുന്നു. പിന്നെ അങ്ങോട്ട് അവളെ നീരിക്ഷിക്കുകയായിരുന്നു.
ആളെ കുറിച്ച് പഠിക്കുക, കാര്യങ്ങള് മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ അന്ന് ഒന്നും തനിക്ക് മനസിലായിരുന്നില്ലെന്ന് ധന്യ പറയുന്നു. ആള് എല്ലാം പഠിച്ചുതുടങ്ങി. എന്നാൽ എനിക്കൊന്നും മനസിലായതുമില്ല. ഫോളോ ചെയ്തതൊന്നും അറിയില്ല. പിന്നെ ജോണിനെ കുറിച്ച് പലരും എന്നോട് പറഞ്ഞുതുടങ്ങി. എന്നാൽ എനിക്ക് അപ്പോഴും കത്തിയിട്ടില്ല. ഞാനപ്പോഴും ഫ്രണ്ടായിട്ടാണ് കണ്ടത്.
ഇവിടുന്ന് പോവുമ്പോളെ പറഞ്ഞിരുന്നു എന്റെ കൂടെ ഷോപ്പിംഗിന് ഒകെ വരണമെന്ന്. അപ്പോഴെ ഞാനൊരു കമ്പനി ആക്കി വെച്ചിരിക്കുകയായിരുന്നു എന്നും ധന്യ പറഞ്ഞു. അങ്ങനെ ധന്യയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞപ്പോൾ ഞാൻ ലോക്ക് ചെയ്തു.
പിന്നെ നമ്മള് വിട്ടുകൊടുക്കില്ല. പിന്നെ വീട്ടിൽ വന്നപ്പോൾ വിവാഹാലോചനകൾ നടക്കുന്നുണ്ടായിരുന്നു. അപ്പോ ഞാൻ പറഞ്ഞു. ഇനി ആളെ നോക്കണ്ട, ഞാൻ കണ്ടുപിടിച്ചെന്ന്. 2011 നവംബറിൽ എൻഗേജ്മെന്റും 2012 ജനുവരിയിൽ വിവാഹവും നടന്നുവെന്ന് ജോൺ പറയുന്നു.