മൂന്നാം മാസത്തിൽ ഗർഭം അലസിയത് രണ്ട് തവണ പക്ഷേ, വെളിപ്പെടുത്തലുമായി ഹർഭജന്റെ ഭാര്യ ഗീത ബസ്‌റ

302

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരാണ് ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്ങ്. ഭാജി എന്ന സ്‌നേഹത്തോടെ ആരാധകരും സഹപ്രവർത്തകരും വിളിക്കുന്ന ഹർഭജൻ നിരവധി കളികളിൽ ടീം ഇന്ത്യയുടെ വിജയ ശിൽപിയായി മാറിയിട്ടുണ്ട്.

അതേ സമയം ഹർഭജൻ സിങിനും ഭാര്യയും നടിയുമായ ഗീത ബസ്രയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് അടുത്തിടെയാണ്. സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരും തന്നെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. മൂത്തമകൾ ഹിനായയ്ക്ക് ഒപ്പമുളള കുഞ്ഞനുജന്റെ ചിത്രമായിരുന്നു അന്ന് ഹർഭജനും ഗീതയും പങ്കുവെച്ചത്.

Advertisements

2015ൽ വിവാഹിതരായവരാണ് ഹർഭജൻ സിങും ഗീത ബസ്‌റയും. ബോളിവുഡിൽ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് ഗീത. ദിൽ ദിയ ഹെ, ദി ട്രെയിൻ തുടങ്ങിയ സിനിമകളെല്ലാം താരപത്‌നിയുടെതായി ശ്രദ്ധിക്കപ്പെട്ടു. ഇമ്രാൻ ഹാഷ്മിയുടെ നായികയായി 2006ലാണ് ഗീത ബോളിവുഡിലേക്ക് എത്തിയത്. 2015 ഒക്ടോബർ 29ന് പഞ്ചാബിലെ ജലന്ധറിൽ വെച്ചായിരുന്നു ഭാജിയുടെയും ഗീതയുടെയും വിവാഹം.

Also Read
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ ഏതെന്ന് വെളിപ്പെടുത്തി ദളപതി വിജയ്

ആദ്യത്തെ കുഞ്ഞ് ഹിനായ വന്ന ശേഷം രണ്ട് തവണ ഗർഭം അലസിപോയതായി മുൻപ് ഒരഭിമുഖത്തിൽ നടി തുറന്നു പറഞ്ഞിരുന്നു. 2019ലും 2020ലുമാണ് ഹർഭജൻ സിങ്ങിന്റെ ഭാര്യയ്ക്ക് അപ്രതീക്ഷിതമായി ഇങ്ങനെ സംഭവിച്ചത്. ആദ്യത്തെ മൂന്ന് മാസത്തിലാണ് രണ്ട് തവണയും ഗർഭം അലസിയതെന്ന് ഗീത പറയുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.

ആദ്യത്തെ മൂന്ന് മാസത്തിനുളളിൽ കുഞ്ഞിനെ നഷ്ടപ്പെടുന്ന വേദന മറ്റാരെക്കാളും അമ്മയ്ക്ക് ആണെന്ന് നടി പറയുന്നു. എനിക്ക് ഇതിനെ കുറിച്ച് സംസാരിക്കണം എന്നുണ്ടായിരുന്നു. ഗർഭം അലസുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്ന സ്ത്രീകളോട് വീണ്ടും ശ്രമിക്കണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന ആരും തങ്ങളുടെ ആഗ്രഹം ഉപേക്ഷിക്കരുത്. അതെ, ഗർഭം അലസൽ നിങ്ങളിൽ ഭയാനകമായ എഫക്ട് ഉണ്ടാക്കും. അതിൽ നിന്ന് പുറത്തുവരാൻ നിങ്ങൾക്ക് വളരെധികം സമയമെടുക്കും. എന്റെ ചില സുഹൃത്തുക്കൾക്കും ഗർഭം അലസൽ ഉണ്ടായിട്ടുണ്ട്.

Also Read
എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്, അതിന് ഒരു കാരണവും ഉണ്ട്, റോബിനോട് ഉള്ള ഇഷ്ടം വെളിപ്പെടുത്തി ഗായത്രി സുരേഷ്

എന്നാൽ സ്ത്രീകളായ നമ്മൾ ഇങ്ങനെയുളള സാഹചര്യങ്ങളില് നിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരാൻ പഠിക്കേണ്ടതുണ്ട്, നടി പറഞ്ഞു. രണ്ടാമത്തെ കുഞ്ഞ് വന്നതിന് ശേഷം അച്ഛനെ നിലയിലുളള ഹർഭജൻ സിങിന്റെ പ്രവൃത്തികളെ ഗീത മുൻപ് പ്രശംസിച്ചിരുന്നു. അദ്ദേഹം ശരിക്കും ഇപ്പോൾ ഒരു പിതാവാണ് എന്ന് നടി പറയുന്നു. ജോവൻ ജനിച്ചപ്പോൾ അദ്ദേഹം വളരെ ആവേശത്തിലായിരുന്നു.

അദ്ദേഹം എപ്പോഴും കുട്ടികളെ സ്നേഹിക്കുന്നു. എന്റെ പ്രസവ സമയത്തും അദ്ദേഹം ചിത്രങ്ങൾ ക്ലിക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് മുഴുവൻ കുടുംബത്തെയും ഒരുമിച്ച് കാണുന്നത് ഒരു അത്ഭുതകരമായ വികാരമായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ചുമതലകൾ വിഭജിച്ചു. അദ്ദേഹം മിക്കവാറും രാത്രികളിൽ ഉണർന്നിരിക്കും, അദ്ദേഹത്തിന്റെ കൈകളിലായിരിക്കും കുഞ്ഞ്.

രാത്രിയിൽ ഞാൻ കുഞ്ഞിന് പാല് കൊടുക്കുമ്പോഴും അദ്ദേഹം ഉണർന്ന് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തും. അദ്ദേഹം കുഞ്ഞിന്റെ ഡയപ്പർ പോലും മാറ്റുന്നു. ഗർഭകാലത്ത് എന്നോട് വിശ്രമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹം ഏറ്റെടുത്തു.

Also Read
ഹോട്ട് ലുക്കിൽ വീണ്ടും അമ്പരപ്പിച്ച് നടി എസ്തർ അനിൽ, താരത്തിന്റെ ഹവായിയൻ ചൂടൻ ഫോട്ടോസ് വൈറൽ

അവളെ സ്‌കൂളിൽ പോകാൻ ഉണർത്തുകയും കുളിപ്പിക്കുകയും ക്ലാസ്സുകൾക്ക് ഒരുക്കുകയുമൊക്കെ ചെയ്യും. ഒരു തരത്തിൽ അത് നല്ലതാണ്, കാരണം അദ്ദേഹം സാധാരണ വീട്ടിൽ അധികം ഉണ്ടാവാറില്ല. പക്ഷേ ഇത്തവണ ഞങ്ങൾക്ക് ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാനായി കഴിഞ്ഞു എന്നും ഗീത ബസ്‌റ വ്യക്തമാ്കുന്നു.

Advertisement