അന്ന് കാമസൂത്രയിൽ അഭിനയിച്ചത് കുഴപ്പമായി, മുഖം മറക്കാതെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റില്ലായിരുന്നു: ശ്വേതാ മേനോൻ

536

ജോമോന്റെ സംവിധാനത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയിലൂടെയാ നടി ശ്വേതാ മേനോൻ മലയാളത്തിലേക്കെത്തിയത്. പിന്നീട് പല വിവാദങ്ങളിലും നടി പെടുകയുണ്ടായി.

അനശ്വരത്തിന് ശേഷം ജഗദീഷ് നായകനായ വെൽക്കം ടു കോഡെക്കെനാൽ, നക്ഷത്രക്കൂടാരം എന്നീ ചിത്രങ്ങളിലും ശ്വേത അഭിനയിച്ചിരുന്നുു. പക്ഷെ അഭിനയിച്ച മൂന്ന് സിനിമകളും പരാജയമായതോടെ മലയാളി പ്രേക്ഷകർ ശ്വേതാ മേനോനെ നിരാകരിച്ചു.

Advertisements

മുംബൈയിൽ എത്തിയ നടി പിന്നീട് മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച ശ്വേതാ മേനോൻ വളരെ ചെറിയ കാലം കൊണ്ട് തന്നെ പരസ്യ രംഗത്ത് ഒരു താരമായി മാറി.

ഫാഷൻ ലോകത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പാരിസിൽ നിന്ന് വരെ നടിയെ തേടി ആളുകൾ എത്തി. എന്നാൽ ഇന്ത്യയിൽ തന്നെ തുടരാൻ ശ്വേതാ മേനോൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കാമസൂത്രയുടെ പരസ്യത്തിൽ ശ്വേതാ മേനോൻ വേഷമിട്ടു. ഈ പരസ്യം ഇന്ത്യ ഒട്ടാകെ ശ്രദ്ധ ആകർഷിച്ചു എന്നാൽ ഇതിനു വിമർശകരും ഉണ്ടായിരുന്നു.

ഒരു വിവാദനായികായി മാറിയ താരം അതൊന്നും കാര്യമാക്കാതെ 1997 ൽ ഇഷ്‌ക് എന്ന ചിത്രത്തിൽ അമീർഖാനോടൊപ്പം നായികയായി അഭിനയിച്ചു. ആ ഇടയ്ക്കാണ് എഴുത്തുകാരനും സംവിധായകനുമായ ബോബി ഭോസ്ലെയുമായി ശ്വേതാ മേനോൻ അടുക്കുന്നത്.

സൗഹൃദത്തിൽ തുടങ്ങി അതൊരു പ്രണയമായി മാറി, ബോബിയുമായുള്ള വിവാഹത്തിന് ശ്വേതയുടെ അച്ഛന് താല്പര്യക്കുറവുണ്ടായിരുന്നുവെങ്കിലും ബോബിയെ വിവാഹം കഴിച്ച ശ്വേതാ മേനോൻ കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.

വളരെ കുറച്ചു നാളുകൾക്കുള്ളിൽ തന്നെ തന്റെ അച്ഛന് പറഞ്ഞിരുന്നത് ശരിയാണെന് ശ്വേതാ മേനോനന് ബോധ്യപ്പെട്ട് തുടങ്ങി. ഭർത്താവിന്റെ വീട്ടിൽ ശ്വേതക്ക് യാതൊരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല .വീട്ടിൽ ആരു വന്നാലും അവരുടെ കാലുതൊട്ട് വന്ദിക്കണം.

ദുപ്പട്ട കൊണ്ട് മുഖം മറച്ചല്ലാതെ വീടിനു പുറത്തിറങ്ങാൻ സമ്മതിക്കില്ലായിരുന്നു. എല്ലാം തീരുമാനിച്ചിരുന്നത് ബോബിയുടെ മാതാപിതാക്കൾ ആയിരുന്നു. ഒടുവിൽ സഹികെട്ട് ശ്വേതാ ആ ബന്ധം അവസാനിപ്പിക്കകയായിരുന്നു.

തന്റെ പണത്തിൽ മാത്രം കണ്ണു വച്ചിരുന്ന ബോബിയുടെ ബന്ധുക്കൾ ഓരോ ആവശ്യങ്ങൾ പറഞ്ഞ് തന്റെ ബാങ്ക് ബാലൻസ് എല്ലാം ബോബിയുടെ വീട്ടുകാർ പിൻവലിപ്പിച്ചുവെന്നും ശ്വേത പറഞ്ഞു. പിന്നീട് അമീർഖാന്റെ ജോഷ് എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ബോബി അതിനു അനുവദിച്ചില്ല.

തുടർന്ന് വിവാഹ മോചനം എന്ന വഴി തെരഞ്ഞെടുക്കുകയായിരുന്നു. ശ്വേത പറയുന്നു.ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ച് ഭർത്താവ് ശ്രീവൽസനും മകൾക്കുമൊപ്പം സന്തുഷ്ട്ട കുടുംബ ജീവിതം നയിക്കുകയാണ് ശ്വേതാ മേനോൻ.

Advertisement