തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം ഈ വർഷം ആദ്യം സുരേഷ് ഗോപിയും ദുൽഖർ സമ്മാനും നായകൻമാരായി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
ഓർത്തുവെക്കാൻ ഒരുപാട് കഥാപാത്രങ്ങളെ സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിലൊരാളായ ശോഭന. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു ശോഭന. തെന്നിന്ത്യയിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം ശോഭന അഭിനയിച്ചിട്ടുണ്ട്.
രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ഇതിനോടകം തന്നെ ശോഭന നേടിയെടുത്തിട്ടുണ്ട്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ് താരം. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുൻ നിർത്തി 2006 ജനുവരിയിൽ ഇന്ത്യാ സർക്കാർ ശോഭനയെ പത്മശ്രീ പട്ടം നൽകി ആദരിച്ചിരുന്നു.
അതേ സമയം ഒരു വർഷം 23ലധികം ചിത്രങ്ങളിലഭിനയിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ശോഭനയിപ്പോൾ. ഒരു വർഷം 23 ൽ പരം സിനിമ ചെയ്തതിൽ കാരണമുണ്ടെന്നാണ് ശോഭന പറയുന്നത്.
പണം കൊണ്ട് തനിയ്ക്ക് ഒരു വലിയ ആവശ്യമുണ്ടായിരുന്നു. ഒരു നായിക നടിയെ സംബന്ധിച്ച് ഒറ്റ വർഷം ഇരുപത്തിമൂന്ന് ചിത്രങ്ങൾ വളരെ വലിയ കണക്കാണ്. എന്നാൽ പൈസയോടുള്ള ആർത്തി കൊണ്ടാണ് താൻ അത്രയും സിനിമകൾ ചെയ്യാൻ തീരുമാനിച്ചത്. കൂടാതെ തന്റെ പോരായ്മയെ കുറിച്ചും ശോഭന പറഞ്ഞു. ഡയലോഗ് മെമ്മറി ചെയ്യുക എന്നതായിരുന്നു തന്റെ ഏറ്റവും വലി പോരായ്മ എന്നും ശേഭന പറഞ്ഞു.
അതേ സമയം അമ്പത് വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എന്നാൽ 2010ൽ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അനന്തനാരായണി എന്ന പേരാണ് താരം മകൾക്ക് നൽകിയത്. ശോഭനയ്ക്കൊപ്പമുള്ള അനന്തനാരായണിയുടെ ചിത്രം ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.