വർഷങ്ങളായി മലയാള സിനിമകളിലൂടെയും മലയാളം ടെലിവിഷൻ പരിപാടികളിലൂടെയും, തിളങ്ങി നിൽക്കുന്ന താരമാണ് നി ലക്ഷ്മി പ്രിയ. കഴിഞ്ഞ ദിവസം ‘ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകർ’ എന്ന തലക്കെട്ടോടെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതിന് മറുപടിയായി താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.
ലക്ഷ്മി പ്രിയ ഇന്നുവരെ ചാൻസ് ചോദിച്ച് ആളുകളെ വിളിക്കുകയോ, കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, ചുംബന സമരത്തിൽ പങ്കെടുക്കുകയോ, 85,000 രൂപയ്ക്ക് ശരീരം വിൽപ്പനയ്ക്ക് വെക്കുകയോ ചെയ്തിട്ടെല്ലെന്നാണ് താരം പറയുന്നത്.
അതേ പോലെ അല്പവസ്ത്രധാരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ, മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ, ഗർഭാവസ്ഥയിലുള്ള നഗ്‌നദൃശ്യം പ്രചരിപ്പിക്കുകയോ, എടുക്കുകയോ, കവിത മോഷ്ടിക്കുകയോ, മറ്റുള്ളവരെ അവഹേളിക്കുകയോ, ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ, മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ, തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ച് ഫോട്ടോ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:
ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച്ച് ആരാധകർ’ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ഇന്ന് വരെ ചാൻസ് ചോദിച്ച് ആളുകളെ വിളിക്കുകയോ, കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, ചുംബന സമരത്തിൽ പങ്കെടുക്കുകയോ,
85,000 രൂപയ്ക്ക് ശരീരം വിൽപ്പനയ്ക്ക് വെക്കുകയോ, അല്പവസ്ത്രധാരിയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയോ, മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ, ഗർഭാവസ്ഥയിലുള്ള നഗ്‌നദൃശ്യം പ്രചരിപ്പിക്കുകയോ, എടുക്കുകയോ, കവിത മോഷ്ടിക്കുകയോ, മറ്റുള്ളവരെ അവഹേളിക്കുകയോ, ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ, മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ,
തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ച് ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയംഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ, സ്വയംഭോഗത്തെ കുറിച്ച് പോസ്റ്റ് എഴുതുകയോ, സ്വർണ്ണക്കടത്ത് നടത്തുകയോ, ആളുകളെ കൊലപ്പെടുത്തുകയോ, തീവ്രവാദ പ്രവർത്തനങ്ങൾ, മറ്റ് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ നടത്തുകയോ ചെയ്തിട്ടില്ല.
പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ, കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ആചാരങ്ങളിലോ, വിശ്വാസങ്ങളിലോ കൈകടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയും ഇല്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരമാണോ, അതുപോലെ തന്നെയാണ് എനിക്കും.
ഈ രാജ്യത്തിന്റെ നിയമം അനുസരിച്ച് ജീവിക്കുന്ന, ടാക്‌സ് അടക്കുന്ന ആൾ! ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ച് ജീവിക്കുന്ന ആൾ! അഭിമാനം അടിയറവു വെക്കാത്ത ആൾ! ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിന് ഭാരതീയരിൽ ഒരാൾ! നിർത്തട്ടെ.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്’