അന്ന് തന്നെ കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ചത് ഇങ്ങനെ: മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

24

2015ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം ജെയിംസ് അൻഡ് ആലീസ് എന്ന സിനിമയിലും അനുപമ ആ വർഷം അഭിനയിച്ചു.

പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറിയ താരം ഇടയ്ക്ക് ദുൽഖർ സൽമാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു. അതേ സമയം പ്രേമം സിനിമയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് വ്യാപകമായി അധിക്ഷേപം നേരിടെണ്ടി വന്നെന്നും ഇതിനാലാണ് മലയാള സിനിമയിൽ നിന്ന് മാറി നിന്നതെന്നും വെളിപ്പെടുത്തുകയാണ് സഹസംവിധായക കൂടിയായ അനുപമ പരമേശ്വരൻ.

Advertisements

തനിക്ക് ജാഡയുണ്ടെന്നും അഹങ്കാരിയാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതെന്ന് അനുപമ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനുപമ ഇക്കാര്യം വെളിപ്പെടുത്തിയത്.

നിരവധി അഭിമുഖങ്ങൾ പ്രേമം സിനിമയുടെ പ്രെമോഷനായി നൽകിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചില ആളുകൾ അവസരങ്ങൾ ഉപയോഗിക്കാൻ എന്നോട് പറഞ്ഞതിനാലാണ് ഞാൻ ധാരാളം അഭിമുഖങ്ങൾ നൽകിയിരുന്നെന്നായിരുന്നു അനുപമ പറഞ്ഞത്. ഒടുവിൽ കുറെ അഭിമുഖങ്ങൾ നൽകി ഞാൻ മടുത്തു. ഞാൻ തൃശ്ശൂരിൽ നിന്നുള്ള ഒരു കൊച്ചു പെൺകുട്ടിയായിരുന്നു, അവർ പറഞ്ഞത് പിന്തുടരുകയാണ് ചെയ്തത്.

സിനിമ റിലീസ് ചെയ്തപ്പോൾ എനിക്ക് സ്‌ക്രീൻ സമയം വളരെ കുറച്ചെ ഉണ്ടായിരുന്നുള്ളു, ആളുകൾ എന്നെ ട്രോളാൻ തുടങ്ങി. എന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് ഞാൻ പബ്ലിസിറ്റി ഉപയോഗിച്ചുവെന്ന് അവർക്ക് തോന്നിയെന്നും അനുപമ പറയുന്നു. അഭിമുഖങ്ങൾക്കിടയിൽ എന്റെ ഉത്തരങ്ങൾ മിനുക്കി പറഞ്ഞിരുന്നില്ല, മാത്രമല്ല ട്രോളുകൾ എന്നെ ശരിക്കും വേദനിപ്പിച്ചു.

അതിനാൽ, മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചു, എന്റെ അടുത്തെത്തിയ സിനിമകൾ നിരസിക്കാൻ തുടങ്ങിയെന്നും അനുപമ പറഞ്ഞു. ഈ സമയത്ത് നെഗറ്റീവ് റോൾ ചെയ്യാൻ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷനിൽ നിന്ന് തനിക്ക് ഒരു കോൾ വന്നു.

എനിക്ക് അഭിനയിക്കാൻ അറിയില്ലെന്നും പ്രശംസിക്കാൻ മാത്രമേ അറിയൂ എന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ അത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തു, ഒരു പുതിയ ഭാഷ പഠിച്ച് ആ ഇന്റസ്ട്രിയിലേക്ക് പ്രവേശിക്കാൻ താൻ തീരുമാനിച്ചെന്നും അനുപമ പറഞ്ഞു. അതിനുശേഷം തനിക്ക് രണ്ട് തെലുങ്ക് ചിത്രങ്ങൾ കൂടി ലഭിച്ചു, തുടർന്ന് തമിഴ്.

അത് പിന്നെ അങ്ങ് തുടർന്നെന്നും അനുപമ പറയുന്നു. മണിയറയിലെ അശോകനാണ് അനുപമയുടെതായി തിയേറ്ററുകളിൽ എത്താനുള്ള പുതിയ ചിത്രം. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകനാവുന്നത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു.

Advertisement